Posts

മാരിമറയായ മഴവില്ല്

Image
 കവിത ഇ. നസീർ മായുന്നില്ല മഴവില്ലുകൾ മനസ്സിലങ്ങനെ കുലച്ചു നിൽക്കുന്നു.. പലതിലായി നിറങ്ങളേഴും പകുത്ത് നൽകിയങ്ങനെ നിറഞ്ഞു നിൽക്കുന്നു...മഴയത്തും മായാതെന്നെ                                ഭ്രമിപ്പിക്കുമൊരാകാശമായി! ഇരുട്ട് വീണുകൊണ്ടിരിക്കുമ്പോൾനി ന്റെ ചുണ്ടിലെ വയലറ്റ്   മസൃണത കവിളിൽ പടർന്ന ചുവപ്പ് രാശിയും അകത്തിട്ട് ഞാൻ പെരുക്കുന്നു. അകമേ കിനിയുന്നു,                            നെഞ്ചകം മൃദു മെത്തയാകുന്നു. അരികിലറിയുന്നു ഉയർന്നു താഴുമാ ശ്വാസം! നീല മേഘമായി പുണരുന്നു,                തീ പിടിക്കും വിരലുകൾ, നഖച്ചാന്തായി ചുവപ്പ്‌,                      ഹരിതാഭ മായാത്ത                              മലയുച്ചികൾ.. മഞ്ഞത്തീയുമായി വഴിയരികിലെ പവിഴമല്ലിയിലെ, ചില്ലയിലെ, ചെറു കുരുവി...

എന്ന് സ്വന്തം തപാൽ കവിത എ.കെ.പി. പാവന്നൂർ.

Image
കവിത എന്ന് സ്വന്തം തപാൽ നവ മാദ്ധ്യമം നാടു വാണിടും മുന്നേ പ്രിയമുള്ള ഹൃദയാക്ഷരത്തിൻ രഹസ്യം കാത്തു കൈമാറുന്ന നെഞ്ചിടിപ്പോടെ മറുപടിക്കായുള്ള കാവലാളന്നു ഞാൻ ഭൂതകാലത്തിൻ്റെ ഋതുഭേദ വഴികളിൽ സുഖദുഃഖമാകുന്ന വർണ്ണങ്ങൾ ചാലിച്ച് കുഗ്രാമവും മഹാനഗരവും ഇണചേർന്ന ദൂതിന്ന് നേർസാക്ഷിയാമെൻ്റെ ജീവിതം  കടലാസിൽവിരിയും സ്വകാര്യങ്ങളെല്ലാം വഴിതേടി എന്നിലൂടകലുന്ന ദൂതിൽ മുദ്രണം ചെയ്തൊരീ നാടിൻമഹാരഥർ എൻ കൂട്ടിലൊരുമിച്ച് ആമോദമേകും  തൂലിക തുമ്പിൽ പിറന്ന ലിപികളിൽ കരളിലെവിരഹമാം കദനവും പ്രണയവും സ്നേഹമാം സൗന്ദര്യ ചിറകുള്ള മോഹവും ഒരുമിച്ചൊരനുഭൂതി പെട്ടകമാണു ഞാൻ! മൈലുകൾക്കപ്പുറം കടലിനുമക്കരെ ചുടു നീറ്റലുപ്പിൻ്റെ കണ്ണീരിനൊപ്പുമായ്... എന്ന് സ്വന്തം എന്ന് പ്രിയമേറും ലേഖനം എത്രയോ കണ്ടു ഞാൻ തേങ്ങിയന്ന്.. പൂട്ടിട്ടൊരെൻ മാറിൻ ബന്ധനം നീക്കി ഉളളം നിറഞ്ഞിടും പ്രണയാക്ഷരങ്ങളെ സന്ദേശ വാഹകൻ കൊത്തി പെറുക്കി മാറാപ്പിലേറ്റുമാക്കാലം മറക്കില്ല ഞാൻ!         എ.കെ.പി. പാവന്നൂർ.

ജലക്കിടക്ക : ചെറു കഥ : ഇ. നസിർ ഗാർസ്യ

Image
ജലക്കിടക്ക  കഥ                      ഇ  നസീർ ഗാർസ്യ  തിരക്കുകളിൽ മുങ്ങി പോയതിനാലും നമ്പർ പരിചിതമല്ലാത്തതായിരുന്നതിനാലും ഭാസിയുടെ കോൾ ഞാൻ കണ്ടിരുന്നില്ല. അടുത്ത  ദിവസം രാത്രി കിടക്കുന്നതിനു മുൻപ് മൊബൈൽ ഫോൺ ഓടിച്ച് നോക്കിയപ്പോഴാണ് മെസ്സേജിൽ അവന്റെ ടെക്സ്റ്റ്‌ കണ്ടത്.  ഞാൻ ഭാസിയാ, ഒന്ന് വിളിക്കണം കുറച്ചു സംസാരിക്കാനുണ്ട്.  സമയം നോക്കി പതിനൊന്നര പിന്നിടുകയാണ്. നാളെ വിളിക്കാം  എന്ന് തിരിച്ച് ടെക്സ്റ്റ്‌ ചെയ്തു തിരിയുമ്പോഴേക്കും ഭാസി തിരിച്ചു വിളിച്ചു. വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു ഭാസിയെ കണ്ടിട്ട്. അവൻ അരുണാചലിലോ മറ്റൊ ആയിരുന്നു. മിലിറ്ററിയിൽ നിന്നും നേരത്തെ പിരിഞ്ഞു വന്നതിനു ശേഷം കുറെ നാൾ നാട്ടിലുണ്ടായിരുന്നു. പിന്നെ അദ്ധ്യാപകനായി കുടുംബത്തോടൊപ്പം അരുണാചലിലേയ്ക്ക് പോവുകയായിരുന്നു  വർഷങ്ങളുടെ അകൽച്ചയെ പൊഴിച്ച് കളഞ്ഞു കൊണ്ട് അതെ സൗമ്യവും താഴ്ന്നതുമായ ശബ്ദത്തിൽ ഭാസി പറഞ്ഞു തുടങ്ങി.  ഞങ്ങൾ നാട്ടിലുണ്ട് ഒരു മാസമായി വന്നിട്ട്. നിനക്ക് എന്തൊക്ക വിശേഷം?  സുഖമാണോ?  അതെ. മക്കൾ  രണ്ടു പേരു...

ചോരപ്പൂവ് കവിത പാർത്ഥ സാരഥി വർമ്മ

Image
  ചോരപ്പൂവ്   കവിത  പാർത്ഥ സാരഥി വർമ്മ  സന്ധ്യമായുന്നിരുളിലായ് പച്ചകൾ രാത്രിയെല്ലാ നിറത്തിലും ഗാഢമാം ലായനിയായ് പരസ്പരം ചേരുന്നു പൂവിലെ ചുവപ്പിൻ്റെ ചെവികളിൽ യാത്രയാവുന്ന സന്ധ്യ സ്വകാര്യമായ് മന്ത്രണം ചെയ്തതെന്തായിരിക്കുമോ! പോയ് മറഞ്ഞ പ്രഭാതം വിടർത്തിയ ചോപ്പുമായ്,  വെയിൽ നേര യാമങ്ങളെ- നോക്കി നോക്കി തനിച്ചായിരുന്ന നീ ഇപ്പൊഴീയിരുൾ മൂടാപ്പു തുന്നവെ ഞെട്ടടർന്നു പതിക്കാതെ നിൽക്കവെ,  വേദനയോ പ്രതീക്ഷയോ ചേതസ്സിൽ ചോര വാർന്നു നിറഞ്ഞിരുളുന്നത്...

ഓർമ്മകളുടെ ഉരു - എം. സുബൈർ -നോവലൈറ്റ്

Image
  ഓർമ്മകളുടെ ഉരു  ജീവിതാനുഭവങ്ങളുടെ അലമാലകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഒരു നോവലൈറ് എം.സുബൈർ            അതൊരു കാലമായിരുന്നു.1974. പെറ്റമ്മയ്ക്ക് പോറ്റുവാൻ പാങ്ങില്ലാതിരുന്ന കാലം.. പേർഷ്യ എന്ന അശ്വര്യവതിയായ പോറ്റമ്മയുടെ ചിറകിനടിയിലേക്ക് അഭയം തേടിയവരുടെ കൂട്ടത്തിൽ കൃശഗാതനായ ഒരു 19 കാരനും ഉണ്ടായിരുന്നു.കലാശാലയിലെ പ്രാഥമിക വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസ്സിൽ തോറ്റതിന് ശേഷം അല്ലറ ചില്ലറ ടെക്നോളജിയൊക്കെ പഠിച്ച് ജീവിതത്തെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് പേർഷ്യ എന്നൊ ആ നാടുണ്ടെന്നും അവിടെ എത്തിപ്പെട്ടാൽ സ്വർണ്ണം വാരാമെന്നും അവന്റെ വീടിന്റെ പരിസരവാസികളായ മലപ്പുറത്തുകാർ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയത്. ആലപ്പുഴയിലെ പണ്ടകശാലകളിലും കൊപ്രാകന്നിട്ട കളിലും മറ്റും പണി ചെയ്തു കൊണ്ടിരുന്ന ആയിരകണക്കിന് മലപ്പുറത്തുകാരിൽ ചിലർ ലോഞ്ചിലും മറ്റും പേർഷ്യക്ക് പോയ് മടങ്ങിവന്ന് പോളിസ്റ്റർ ഷർട്ടും, ഡബിൾ നെറ്റ് പാന്റെ പീസും ബ്രൂട്ടിന്റപച്ചകുപ്പിയും ഒക്കെ കാണിച്ച് മനുഷ്യരെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.അങ്ങിനെയാണ് അവനിലും അക്കരെ പോകണമെന്ന മോഹം ആവേശിച്ചത്. മലപ്പുറത്തുകാർ എന്ന് പൊതു...

ഇത്രമാത്രം കവിത ടി.മോഹനൻ

Image
                        ഇത്രമാത്രം കവിത  ടി.മോഹനൻ ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതിലും, ചെറുതായിരുന്നതാണെങ്കിലും നഷ്ടം സഹിച്ച സുഖങ്ങളാണെങ്കിലും ഒപ്പം നടന്ന മുഖങ്ങളില്ലെങ്കിലും ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. പകുതിക്കു വച്ച് പിരിഞ്ഞതാണെങ്കിലും പറയാതിരുന്ന മുഖങ്ങളാണെങ്കിലും ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും നനവിൻ്റെ ആഴം പകർന്ന പാത്രങ്ങളിൽ കുഞ്ഞുങ്ങളെല്ലാം  ഉറങ്ങിക്കഴിഞ്ഞുവോ ? ഒന്നിച്ചിരുന്നു് പറഞ്ഞ നിൻ വാതിലിൽ മഴ നിന്നു പെയ്തതോർക്കുന്നു. തണലത്തു നില്ക്കുന്ന പൂക്കളെല്ലാവരും, തട്ടിപ്പറിച്ചതും വെയിലത്തു നിന്നി നീ മാറിനില്ക്കാം.. വരൂ, ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. ഇത്രമാത്രം മതി, വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും. .......................................... 

മനഃശാസ്ത്ര വീഥി : ജീവിതം കുളമാക്കരുത്

Image
 മനഃശാസ്ത്ര വീഥി  ജീവിതം കുളമാക്കരുത്  പൊതുവെ ആളുകൾ ഉത്കണ്ഠാകുലരാകാൻ സാധ്യതയു ള്ള കാലമാണ് ലോക്ക് ഡൗൺ കാലം.ഈ സമയത്ത് വിരസതയും അനിശ്ചിതാവസ്ഥയും ബുദ്ധി മുട്ടിച്ചേക്കാം. സാധാരണ ആളുകൾക്ക് ഈ അവസ്ഥ കൈകാര്യം ചെയ്തു മുന്നോട്ടു പോകുവാൻ കഴിയുമെങ്കിലും മൂഡ് വ്യതിയാന രോഗമുള്ളവർ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഉള്ളവർ,  ഉന്മാദരോഗം ഉള്ളവർ,  അമിതവൃത്തി സ്വഭാവമുള്ളവർ, ഉത്കണ്ഠാകുല വ്യക്തിത്വമുള്ളവർ എന്നിവരൊക്കെ സ്വഭാവ വ്യതിയാനം കാണിക്കാം.     വിഷാദരോഗമുള്ളവരിൽ ആത്മഹത്യ സാധ്യത കാണാം. ബോർഡർ ലൈൻ വ്യക്തിത്വവൈകല്യം,ബൈപോളാർഡിസോർഡർ എന്നിവ ഉള്ളവർ  ഈ കാലത്ത്കടുത്തപ്രശ്നക്കാരായിമാറിയേക്കാം. കോവിഡ് കാലത്തെ ഉൽക്കണ്ഠ ഒഴിവാക്കുവാൻ അറിയേണ്ടത്. ചില  കൊച്ചുകാര്യ ങ്ങൾ ശ്രദ്ധിച്ചാൽ (ഓർമ്മിച്ചാൽ ) പ്രശ്നങ്ങൾ ഒഴിവാക്കാം . 1.ഈ അവസ്ഥ നാട്ടിൽ എല്ലാവരും നേരിടുന്നതാണ്, എനിക്ക് മാത്രമായിട്ട് ഒരു അപകടവും ഇല്ല . 2. ഞാൻ മുഖാമുഖം ആളുകളുമായിട്ട് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾവൃത്തിയായിസൂക്ഷിക്കുകയും ചെയ്യുന്നു, അതിനാൽ പേടിയേ വേണ്ട.  3. അമിത വൃത്തി രോഗം ഉള്ളവർ ആവശ്യത്തിലധികം കൈ...