Posts

ഓർമ്മകളുടെ ഉരു - എം. സുബൈർ -നോവലൈറ്റ്

Image
  ഓർമ്മകളുടെ ഉരു  ജീവിതാനുഭവങ്ങളുടെ അലമാലകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഒരു നോവലൈറ് എം.സുബൈർ            അതൊരു കാലമായിരുന്നു.1974. പെറ്റമ്മയ്ക്ക് പോറ്റുവാൻ പാങ്ങില്ലാതിരുന്ന കാലം.. പേർഷ്യ എന്ന അശ്വര്യവതിയായ പോറ്റമ്മയുടെ ചിറകിനടിയിലേക്ക് അഭയം തേടിയവരുടെ കൂട്ടത്തിൽ കൃശഗാതനായ ഒരു 19 കാരനും ഉണ്ടായിരുന്നു.കലാശാലയിലെ പ്രാഥമിക വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസ്സിൽ തോറ്റതിന് ശേഷം അല്ലറ ചില്ലറ ടെക്നോളജിയൊക്കെ പഠിച്ച് ജീവിതത്തെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് പേർഷ്യ എന്നൊ ആ നാടുണ്ടെന്നും അവിടെ എത്തിപ്പെട്ടാൽ സ്വർണ്ണം വാരാമെന്നും അവന്റെ വീടിന്റെ പരിസരവാസികളായ മലപ്പുറത്തുകാർ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയത്. ആലപ്പുഴയിലെ പണ്ടകശാലകളിലും കൊപ്രാകന്നിട്ട കളിലും മറ്റും പണി ചെയ്തു കൊണ്ടിരുന്ന ആയിരകണക്കിന് മലപ്പുറത്തുകാരിൽ ചിലർ ലോഞ്ചിലും മറ്റും പേർഷ്യക്ക് പോയ് മടങ്ങിവന്ന് പോളിസ്റ്റർ ഷർട്ടും, ഡബിൾ നെറ്റ് പാന്റെ പീസും ബ്രൂട്ടിന്റപച്ചകുപ്പിയും ഒക്കെ കാണിച്ച് മനുഷ്യരെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.അങ്ങിനെയാണ് അവനിലും അക്കരെ പോകണമെന്ന മോഹം ആവേശിച്ചത്. മലപ്പുറത്തുകാർ എന്ന് പൊതു...

ഇത്രമാത്രം കവിത ടി.മോഹനൻ

Image
                        ഇത്രമാത്രം കവിത  ടി.മോഹനൻ ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതിലും, ചെറുതായിരുന്നതാണെങ്കിലും നഷ്ടം സഹിച്ച സുഖങ്ങളാണെങ്കിലും ഒപ്പം നടന്ന മുഖങ്ങളില്ലെങ്കിലും ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. പകുതിക്കു വച്ച് പിരിഞ്ഞതാണെങ്കിലും പറയാതിരുന്ന മുഖങ്ങളാണെങ്കിലും ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും നനവിൻ്റെ ആഴം പകർന്ന പാത്രങ്ങളിൽ കുഞ്ഞുങ്ങളെല്ലാം  ഉറങ്ങിക്കഴിഞ്ഞുവോ ? ഒന്നിച്ചിരുന്നു് പറഞ്ഞ നിൻ വാതിലിൽ മഴ നിന്നു പെയ്തതോർക്കുന്നു. തണലത്തു നില്ക്കുന്ന പൂക്കളെല്ലാവരും, തട്ടിപ്പറിച്ചതും വെയിലത്തു നിന്നി നീ മാറിനില്ക്കാം.. വരൂ, ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. ഇത്രമാത്രം മതി, വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും. .......................................... 

മനഃശാസ്ത്ര വീഥി : ജീവിതം കുളമാക്കരുത്

Image
 മനഃശാസ്ത്ര വീഥി  ജീവിതം കുളമാക്കരുത്  പൊതുവെ ആളുകൾ ഉത്കണ്ഠാകുലരാകാൻ സാധ്യതയു ള്ള കാലമാണ് ലോക്ക് ഡൗൺ കാലം.ഈ സമയത്ത് വിരസതയും അനിശ്ചിതാവസ്ഥയും ബുദ്ധി മുട്ടിച്ചേക്കാം. സാധാരണ ആളുകൾക്ക് ഈ അവസ്ഥ കൈകാര്യം ചെയ്തു മുന്നോട്ടു പോകുവാൻ കഴിയുമെങ്കിലും മൂഡ് വ്യതിയാന രോഗമുള്ളവർ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഉള്ളവർ,  ഉന്മാദരോഗം ഉള്ളവർ,  അമിതവൃത്തി സ്വഭാവമുള്ളവർ, ഉത്കണ്ഠാകുല വ്യക്തിത്വമുള്ളവർ എന്നിവരൊക്കെ സ്വഭാവ വ്യതിയാനം കാണിക്കാം.     വിഷാദരോഗമുള്ളവരിൽ ആത്മഹത്യ സാധ്യത കാണാം. ബോർഡർ ലൈൻ വ്യക്തിത്വവൈകല്യം,ബൈപോളാർഡിസോർഡർ എന്നിവ ഉള്ളവർ  ഈ കാലത്ത്കടുത്തപ്രശ്നക്കാരായിമാറിയേക്കാം. കോവിഡ് കാലത്തെ ഉൽക്കണ്ഠ ഒഴിവാക്കുവാൻ അറിയേണ്ടത്. ചില  കൊച്ചുകാര്യ ങ്ങൾ ശ്രദ്ധിച്ചാൽ (ഓർമ്മിച്ചാൽ ) പ്രശ്നങ്ങൾ ഒഴിവാക്കാം . 1.ഈ അവസ്ഥ നാട്ടിൽ എല്ലാവരും നേരിടുന്നതാണ്, എനിക്ക് മാത്രമായിട്ട് ഒരു അപകടവും ഇല്ല . 2. ഞാൻ മുഖാമുഖം ആളുകളുമായിട്ട് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾവൃത്തിയായിസൂക്ഷിക്കുകയും ചെയ്യുന്നു, അതിനാൽ പേടിയേ വേണ്ട.  3. അമിത വൃത്തി രോഗം ഉള്ളവർ ആവശ്യത്തിലധികം കൈ...

പൂവായിരുന്നെങ്കിൽ കവിത അഞ്ജലി കൃഷ്ണൻ

Image
പൂവായിരുന്നെങ്കിൽ   കവിത അഞ്ജലി കൃഷ്ണൻ  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  ചുവന്ന റോസാ പുഷ്പം പോലെ.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  മധുര മണമേകും  മുല്ല പോലെ; മൃദുവാക്കിയേനെ ഞാൻ,  കുറ്റവാളിതൻ  ഹൃദയത്തെ പോലും.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  വിരിഞ്ഞ പൂമൊട്ടു പോലെ. ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  നിഷ്കളങ്കമാം കുഞ്ഞിനെ പോലെ; മിഴികൾ തൻ  കണ്ണുനീർ,  തുടച്ചു മാറ്റിയേനെ ഞാൻ ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  കാലം കാത്തിരുന്ന,  ഒരു പൂവായിരുന്നെങ്കിൽ  ഞാൻ,  കാത്തിരിക്കുന്നവർക്കായി ; നിറം ചാർത്തിയേനെഞാൻ,   ജീവിതങ്ങളിൽ, സ്നേഹപരാഗങ്ങളാൽ.                         .................. അഞ്ജലി കൃഷ്ണൻ ചിരതിന്റെ യുവ വിഭാഗമായ young കേരള യിലെ അംഗമാണ്

ബി ജോസുകുട്ടിയുടെ കഥകൾ

Image
ഉദാത്തമായ ആശയ ങ്ങൾ ഉള്ളടക്കം  ചെയ്യ പ്പെടുന്ന നാനോകഥക ൾ സാമൂഹ്യ വിചിന്തന ങ്ങളുടെ നേർകണ്ണാടി യാണ്. പത്രപ്രവർത്തകനും കഥാകൃത്തുമായ ബി ജോസു കുട്ടി യുടെ നാല് നാനോ കഥകൾ  ബലൂൺ ഉത്സവത്തിരക്കിൽ അച്ചന്റെ വിരൽത്തുമ്പിൽ പിടിച്ചു നടന്ന കുട്ടി "ഒന്നും കാണാൻ പറ്റണില്ല... എന്നു പരാതിപ്പെട്ടപ്പോൾ അച്ചൻ, മാനത്തേക്കുയരാൻ വെമ്പുന്ന ഒരു ഹൈഡ്രജൻ ബലൂൺ കുട്ടിക്ക് വാങ്ങിക്കൊടുത്തു. അടുത്ത നിമിഷം കുട്ടിയുമായി ബലൂൺ ആകാശത്തേക്കുയർന്നു. താഴോട്ടു നോക്കിയ കുട്ടി കണ്ടത് ഒരു വർണ്ണ ബലൂൺ പോലെ ഉത്സവ ഭൂമി.          ഫോണില്ലാഞ്ഞിട്ട് ഫോൺ വാങ്ങിക്കൊടുക്കാത്ത കാരണത്താൽ മരണത്തെ പുൽകിയ പന്ത്രണ്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയെഴുതിയിരുന്നു. "എന്നെ അടക്കുമ്പോൾ ഒരു ഫോണും കൂടി വെക്കണം... അതനുസരിച്ച് പരികർമ്മികൾ ഫോൺ ചോദിച്ചു. ഗദ്ഗദകണ്ഠരായി മാതാപിതാക്കൾ പറഞ്ഞു. "ഫോണുണ്ടായിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു. (അരിയില്ലാഞ്ഞിട്ട്, വൈലോപ്പിള്ളി. ഫെയിം)            പെൺ പാഠം മനുക്കുട്ടൻ പാഠം വായിക്കാൻ തുടങ്ങി. " അമ്മ എനിക്കു കാച്ചിയ പാൽ തരും അത് കുടിക്കാഞ്ഞാൽ അമ്മ കരയും,...

ബഷീർ കഥകളിലെ ജീവിതവും ദർശനവും

Image
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ്  ബഷീറിന്റെ ഓർമ്മകൾക്ക് 26 വർഷങ്ങൾ: അനുസ്മരണം, പ്രബന്ധം, ബഷീറിന്റെ കഥ എന്നാൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരിക്കലും അനുഭവപ്പെടാത്ത കാലങ്ങൾ... ദൈവത്തിനും മനുഷ്യനും ഇടയിൽ സ്നേഹം മാത്രമേയുള്ളുവെന്ന് ബഷീർ.  ഭൂമിയിലെ ലക്ഷക്കണ ക്കിന് വരുന്ന ജീവജാലങ്ങളിൽ എല്ലാത്തിനുമുള്ള ഒരു അവകാശം  മാത്രമേ ഈ ഭൂമിയിൽ നമുക്ക് ഉള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുകയും എഴുതുകയും ചെയ്ത  കഥാകാരനാണ്  വൈക്കം മുഹമ്മദ് ബഷീർ.  മനുഷ്യ സ്വഭാവത്തിന്റെ വൈചിത്ര്യ ഭാവങ്ങളെ  അവയുടെ സൂക്ഷ്മതയിൽ നിരീക്ഷിക്കുകയും അവ തന്റെ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിക്കുകയും  ലോകത്തിനു മുന്നിൽ മനുഷ്യ സ്വഭാവങ്ങളുടെ പ്രതിനിധികളായി അവരെ അവതരിപ്പിക്കുകയും ചെയ്തു.   അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് സാർവലൗകിക സ്വഭാവമുണ്ട്. അവർ എല്ലാക്കാലത്തും നമുക്കിടയിലുണ്ട്  മനുഷ്യന്റെ തൃഷ്ണകളെ,  മനുഷ്യന്റെ പരിമിതികളെ അദ്ദേഹം അംഗീകരിക്കുന്നു. ബഡായികൾ അദ്ദേഹം തള്ളിക്കളയുന്നു.  അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തിൽ അതിരുകൾ ഇല്ലാതാകുന്നു. വലിപ്പച്ചെറുപ്...

കെ പി പ്രീതീയുടെ കഥകൾ

Image
കെ പി പ്രീതീയുടെ കഥകൾ  കലാതിലകം ഹലോ.. ജിഷ, ഒരു സന്തോഷം പറയാൻ വിളിച്ചതാണ്. മോള് പാട്ടും, ഡാൻസുംമൊക്കെ പഠിക്കുന്ന കലാകേന്ദ്രത്തിൽ ലോക്ക് ഡൗൺ വേളകൾ ആനന്ദകരമാക്കുക എന്ന ആശയവുമായി ഒരു ഓൺലൈൻ മത്സരം നടത്തിയിരുന്നു. അതിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം അവൾക്കാണ്. അവളാണ് കലാതിലകം. "കൺഗ്രാജുലേഷൻ സജിതേ, മോളോടും പറയണം.  ഇവിടെ രണ്ടു പേരും കൂടി മൊബൈലിൽ വീട്ടിലിരുന്നു തന്നെ രണ്ടു കൂട്ടുകാരുമായി ചേർന്ന് ഒരു ഷോട്ട് ഫിലിം എടുത്തു. എന്റെ സജിതേ എന്റെ മക്കളായ യുകൊണ്ടു പറയുകയല്ല രണ്ടിന്റെയും അഭിനയം ഒന്നു കാണണം "കൊറോണ എന്ന ചങ്ക്', FB യിൽ ഉണ്ട് കാണണെ... ഹലോ.. ഹലോ.. കട്ടായോ...?  ഇതവൾ മന:പൂർവ്വം കട്ടാക്കിയതാണ്. കുട്ടികൾ ഷോർട്ട് ഫിലിം എടുത്തത് അവൾക്ക് തീരെ പിടിച്ചില്ല. പാട്ട്, ഡാൻസ്, മൃദംഗം, വയലിൻ ,ഫ്ലൂ ട്ട് എന്നിങ്ങനെ സജിതയുടെ മകൾ പഠിക്കാത്തയായിട്ട് ഒന്നുമില്ല. എപ്പോൾ കണ്ടാലും മകളുടെ വർണ്ണനയാണ്. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോഴാ ഒരു "കലാതിലകം" സാന്റ്‌വിച്ച്  ''ദേ. കുറച്ച് ചിക്കൻ വാങ്ങണം. സാന്റ്‌വിച്ച്  ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് പിളേളർ ബഹളം." ജോലി കിട്ടിയതിനുശേഷം വായന ...