കെ പി പ്രീതീയുടെ കഥകൾ

കെ പി പ്രീതീയുടെ കഥകൾ 


കലാതിലകം

ഹലോ.. ജിഷ, ഒരു സന്തോഷം പറയാൻ വിളിച്ചതാണ്.
മോള് പാട്ടും, ഡാൻസുംമൊക്കെ പഠിക്കുന്ന കലാകേന്ദ്രത്തിൽ ലോക്ക് ഡൗൺ
വേളകൾ ആനന്ദകരമാക്കുക എന്ന ആശയവുമായി ഒരു ഓൺലൈൻ മത്സരം നടത്തിയിരുന്നു. അതിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം അവൾക്കാണ്.
അവളാണ് കലാതിലകം.
"കൺഗ്രാജുലേഷൻ സജിതേ, മോളോടും പറയണം. 
ഇവിടെ രണ്ടു പേരും കൂടി
മൊബൈലിൽ വീട്ടിലിരുന്നു തന്നെ രണ്ടു കൂട്ടുകാരുമായി ചേർന്ന് ഒരു ഷോട്ട് ഫിലിം എടുത്തു.
എന്റെ സജിതേ എന്റെ മക്കളായ യുകൊണ്ടു പറയുകയല്ല രണ്ടിന്റെയും അഭിനയം
ഒന്നു കാണണം
"കൊറോണ എന്ന ചങ്ക്', FB യിൽ ഉണ്ട് കാണണെ...
ഹലോ.. ഹലോ.. കട്ടായോ...? 
ഇതവൾ മന:പൂർവ്വം കട്ടാക്കിയതാണ്. കുട്ടികൾ ഷോർട്ട് ഫിലിം എടുത്തത്
അവൾക്ക് തീരെ പിടിച്ചില്ല.
പാട്ട്, ഡാൻസ്, മൃദംഗം, വയലിൻ ,ഫ്ലൂ ട്ട് എന്നിങ്ങനെ സജിതയുടെ മകൾ
പഠിക്കാത്തയായിട്ട് ഒന്നുമില്ല. എപ്പോൾ കണ്ടാലും മകളുടെ വർണ്ണനയാണ്.
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോഴാ ഒരു "കലാതിലകം"



സാന്റ്‌വിച്ച് 

''ദേ. കുറച്ച് ചിക്കൻ വാങ്ങണം.
സാന്റ്‌വിച്ച്  ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് പിളേളർ ബഹളം."
ജോലി കിട്ടിയതിനുശേഷം വായന മറന്നു പോയ ഒരു എളിയ എഴുത്തുകാരൻ വായിക്കാതെ ഷെൽഫിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ ലോക്ക് ഡൗൺ സമയത്ത് വായിക്കാനുളള ശ്രമത്തിലായിരു ന്നു. വി. എസ്സ്. വസന്തന്റെ ചെറുകഥ യിൽ നിന്നും മുഖമുയർത്തി അയാൾ ഭാര്യയോട് ചോദിച്ചു.
ഇപ്പോൾ ഉണ്ടാക്കി വച്ച ബീഫ്  ബിരിയാണിയോ ? 
അവർക്കത് വേണ്ട, ചിക്കൻ
സാന്റ്‌വിച്ച്‌ ഉണ്ടാക്കി കൊടുക്കണമെന്ന്...

ഇനിയിപ്പം ആ ബിരിയാണി എന്തു ചെയ്യും? 
കുറച്ചെടുത്ത് ഫിഡ്ജിൽ വച്ചു. തറ തുടയ്ക്കാൻ വരുന്ന പെണ്ണിന് കൊടുക്കാം.
ബാക്കി വേസ്റ്റിന്റെ കൂടെ കിറ്റിലാക്കി വച്ചിട്ടുണ്ട്. രാത്രി പുറകുവശത്തെ ആ റോഡിറമ്പിൽ കൊണ്ടു വച്ചേ ക്ക് പട്ടികൾ തിന്നാളും. തെരുവുപട്ടികൾക്ക് ആഹാരം
കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ചിക്കന്റെ കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് ഭാര്യ അകത്താക്ക് പോയി.
വിശന്നു കരയുന്ന മക്കൾക്കു മുമ്പിൽ മണ്ണപ്പമുണ്ടാക്കിവച്ച ഒരമ്മയെപ്പറ്റി നാളുകൾക്ക് മുൻപ് വന്ന പ്രത്ര വാർത്ത അയാളുടെ മനസ്സിലേക്ക് ഓടിക്കയറിവന്നു.

പലായനം

മുത്തുമാലകളും കല്ലുമാലകളും വ ളകളും കാമ്മലുമൊക്കെ ഉണ്ടാക്കി വിറ്റ് താന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ടെന്റ് കെട്ടി താമസിക്കുന്ന ബബിളുവും ഭാര്യയും
രണ്ടു കുഞ്ഞുങ്ങളുമായി ലോക്ക്
ഡൗൺ ആയപ്പോൾ ജീവിക്കാൻ
മാർഗ്ഗമൊന്നുമില്ലാതെ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുളള തങ്ങളുടെ
ഗ്രാമത്തിലേക്ക് യാത്ര തുടങ്ങിയിട്ട് മൂന്നാം നാളാകുന്നു. 

വിശാലമായി കിടക്കുന്ന
ക്യഷിയിടങ്ങളിൽ കൂടി പോലിസിനെ ഭയന്ന് മൂന്നു വീൽ വണ്ടിയിൽ അവരുടെ
സാധനങ്ങൾ നിറച്ച പ്ലാസ്റ്റിക് ചാക്കിന്റെ ഇടക്ക് മൂന്നു വയസുകാരി
ഫാൽഗുനിയെയും ഇരുത്തി ബബിളു വണ്ടി വലിച്ചു നീങ്ങുകയാണ്. ഭാര്യ ഒരു
വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ തോളിൽ കിടത്തി പിന്നാലെയും. കൈയ്യിൽ
കരുതിയിരുന്ന റൊട്ടിയും ബ്രഡും ബിസ്ക്കറ്റുമൊക്കെ തീർന്നു. ഇന്ന്
ഫാൽഗുനിക്ക് ബാക്കിയുണ്ടായിരുന്ന രണ്ട് കഷ് ണം ബ്രഡും വെളളവും മാത്രമേ
കൊടുക്കാൻ കഴിഞ്ഞുളളു. ബിസ്ക്കറ്റ് രണ്ടെണ്ണം ഉണ്ടായി രുന്നത്  കൊച്ചുകുഞ്ഞിനും കൊടുത്തു. പോലീസിനെയും കോവിഡിനെയും പേടിച്ച്, 
നിശ്ചയമില്ലാത്ത വഴിയിലൂടെയുള്ള ദുരിത  യാത്ര. 
ബബിളുവും ഭാര്യയും വെളളമല്ലാതെ
ഇന്ന് ഇത്രയും നേരവും ഒന്നും കഴിച്ചിട്ടുമില്ല. നേരം മൂന്നു മണിയാകുന്നു.
ഫാൽഗുനി വിശന്നു കരയാൻ തുടങ്ങിയിട്ട് കുറെ നേരമായി ഇനിയും തങ്ങളുടെ
ഗ്രാമത്തിലെത്താൻ രണ്ടു മണിക്കൂറിലേറെ വേണം. കുഞ്ഞിന്റെ കരച്ചിൽ
ശക്തിയിലായപ്പോൾ അമ്മ തോളിൽ കിടന്ന കുഞ്ഞിനെ അച്ഛന്റെ കൈയ്യിൽ
കൊടുത്ത് ഫാൽഗുനിയെയും മുലയൂട്ടുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും കണ്ടില്ല.
എന്നാൽ അമ്മയുടെ മുലക്കണ്ണിൽ നിന്നും തന്റെ വായിലേക്ക് പാൽ തുളളികൾ
വരാതായപ്പോൾ ഏറെ സങ്കടത്തോടെ ഫാൽഗുനി വീണ്ടും കരയാൻ തുടങ്ങി.

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ