Posts

പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ കവിത ടി മോഹനൻ

Image
  പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ കവിത ടി മോഹനൻ  ഒരുമിച്ചു വഴി ചോദിച്ച മൂന്നു പേർ പോസ്റ്ററിൽ കിടന്നുറങ്ങുമ്പോൾ രണ്ട് ബക്കറ്റ് പശതുരിശിട്ടിളക്കി സുനിൽ മാലൂർ ഞങ്ങളെ വിളിച്ചുണർത്തി പുളിച്ച കണ്ണിൽ പള്ളിപ്പാട് ബിനു സൈക്കിളിൽ കയറി എല്ലാ വഴികളും അറിയാവുന്നവർ എന്നും അണികളായിരുന്നല്ലോ? പശയിൽ താഴ്ന്നിറങ്ങിയ ഞങ്ങളുടെ വിരലുകൾ മതിലിൻ്റെ പൊക്കത്ത് മരിച്ചവൻ്റെ നെഞ്ചത്ത് ഭാര്യേം, മക്കളേം കെട്ടിപ്പിടിച്ചു റ ങ്ങി യവൻ്റെ മുഖം പതിപ്പിച്ചു. അടരുന്ന ചുവരുകളിൽ ആകാശവും ഭൂമിയും വരച്ചു അഞ്ചു ഭൂഖണ്ഡങ്ങളിൽ സമുദ്രത്തെ നോക്കി ഇരുട്ടിലെ വെളുത്ത ഭിത്തിയിൽ ആത്മാഭിമാനത്തിൻ്റെ നിറം പകർന്നു. അരി വാളിൽ പറ്റിപ്പിടിച്ച നെൻ മണി കലപ്പയ്ക്കു ചുറ്റും, വയലുകളിലിരുന്ന് കിളിർത്തു പക്ഷികളായി പറന്ന ദിക്കുകളിൽ നട്ടുനനച്ച ഞങ്ങളുടെ സംശയങ്ങൾ ആ രാത്രിയും ഉറങ്ങാതെ നേരം വെളുപ്പിച്ചു.
Image
  അമ്മ   കവിത     ശ്രീകുമാരൻ തമ്പി അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെ? ഉണ്മയെപ്പറ്റി ഞാൻ പാടും? ആ സ്നേഹദുഗ്ധം  നു കരാതെ യെങ്ങനെ  നന്മയെപ്പറ്റി ഞാൻ പാടും? കണ്ണിലിരുൾവന്നു മൂടുന്നനേരത്ത് കാഴ്ചയാകുന്നിതെന്നമ്മ വീഴ്ചയിൽനിന്നെന്നെ വീണ്ടുമുയർത്തുവാൻ കാണാക്കരംനീട്ടുമമ്മ പാഴ്ക്കുണ്ടിലേക്കെന്റെ പാദം ചലിക്കുമ്പോൾ പാടില്ലെന്നോതുന്നെന്നമ്മ    പാതിരാനോവിൽ ഉറങ്ങാതെ മാഴ്കുമ്പോൾ താരാട്ടായ് മാറുന്നെന്നമ്മ. അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെ ഇമ്മഹിയെപ്പറ്റി പാടും? അമ്മയും ഭൂമിയുമൊന്നെന്നൊരദ്വൈത- സംഗീതമാകട്ടെൻ ജീവൻ നോവുമോരോ മാതൃചിത്തത്തിലും ശാന്തി- ദൂതായ് തുടിക്കട്ടെൻ ഗാനം. എന്നമ്മ, നിന്നമ്മ,യന്യന്റെയമ്മയെ ന്നില്ലല്ലോ; സർവമൊരമ്മ!

പെരിയാറിലെ മരങ്ങൾ

Image
  പെരിയാറിലെ മരങ്ങൾ                       കവിത   നസീർ ഇ   ജലപരപ്പിൽ നിന്നും അവസാന   കൈകളുമുയർത്തി നിൽക്കുന്നു,       കരിമരങ്ങൾ!                                                             ഇല്ല! ശാഖോപ ശാഖകൾ.                             പത്രങ്ങൾ എന്നേ ചിറകറ്റു                         പോയവർ.  ഒടിഞ്ഞു തൂങ്ങുന്ന കൈക്കുടന്നയിൽ,   ഒരുപാട്ടുകാരൻ കിളിയുടെ കൂടിരിക്കുന്നു.   ചിന്തകൾ സ്ഫുടം ചെയ്തെടുത്തെത്ര നാളായി   നോമ്പ് നോക്കുന്നു.  വാക്കുകൾക്കതിരിടുന്ന പൂവാകകൾ,     വാക്കുകൾ കതിരിടുന്ന പൂമേടുകൾ!         പവിത്രത തൊട്...

മലമുകളിൽ

Image
മല കാത്തുകൊള്ളുക കവിത- ഇ. നസീർ  മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക അതിലുണ്ട് ഭൂമിയുടെ ഹൃദയം! മലമുകളിലുണ്ടേ... നേരിന്റെ, നെറിവിന്റെ അവസാന വേര്. മല കാത്തുകൊള്ളുക നാളേയ്ക്ക് ജീവന്റെ മഴ കാത്തു വെയ്ക്കാൻ... മഴുകൊണ്ട് കേറല്ലേ നിങ്ങൾ, ഇനി മരുവാക്കാൻ തുനിയല്ലേ നിങ്ങൾ. മലയുച്ചിയിലിനിയില്ല! തരു നിരകളധികം... ഉറപ്പൊട്ടിക്കരയുന്ന മല തന്റെ വേദന, ഇനിയും കാണാതെ പോകല്ലേ നിങ്ങൾ മലമുകളിലുണ്ടെ ദൈവം അവിടുണ്ടേ! പൂർവികർ, പടുത്തതാം ഗുഹാന്തരങ്ങൾ... അതിലുണ്ട് അവരുടെ കാഴ്ചകൾ, സ്വപ്നങ്ങൾ ... അവർ നട്ട കിനാമരങ്ങളതിൻ വിത്തുകൾ മുളപൊട്ടി പടർന്നതാണുനമ്മൾ. മലകാത്തു കൊള്ളുക! തുരക്കാതെ, തുറക്കാതെ വംശനാശത്തിന്റെ വാതിലുകൾ. മലയോളം നന്മയാണതിന്റെയുച്ചിയിൽ പകയില്ല, പുകയില്ല.പക്ഷപാതങ്ങളില്ല, അസമവാക്യങ്ങളില്ല. സ്വയമേ ഭോഗികളില്ല. കുതികാൽ തളപ്പുകളില്ല. പറഞ്ഞു പറ്റിക്കലില്ല ആത്മ വഞ്ചനകൾ, നാട്യങ്ങൾ ഇല്ല  ശവമാംസം തിരയുന്ന കഴുകരില്ല  അതിലുണ്ട് ഭൂമിയുടെഹൃദയം. അവൾ അരുമയോടെ  തന്നുപോയ സ്നേഹ ഹൃദയം നീറുന്നുണ്ടാം, ഇന്നതിൽ ഖേദമുണ്ടാം പകുതിയും മുഖാവരണമിട്ട ചെന്നായ്ക്കളായതിൽ! മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക മലമുകളിലുണ്ടേ നേരി...

Easy Psychology CBP apply now

Image
മനഃശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ വളരെ അധികമാണ്.  വിദ്യാർഥികൾ മാത്രമല്ല, വീട്ടമ്മമാർ വരെ മനഃശാസ്ത്രം ഇഷ്ടപ്പെടുന്നു Psychology Personality Development Basic Psychology Course  Basic counseling Course . വിവിധ മേഖകളിൽ ജോലിചെയ്യുന്നവർ അവരുടെ ജോലി ഫലപ്രദമായി കൈകാര്യം ചെയ്യുവാനും വ്യക്തിത്വ വികസത്തിനും വേണ്ടി മനശാസ്ത്രം പഠിക്കുവാൻ ആഗ്രഹിക്കുന്നു അധ്യാപകർ ട്രെയിനർമാർ ബിസിനസ്സ് എക്സിക്യൂട്ടീവ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് കമ്പനി സെക്രട്ടറിമാർ സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ മനഃശാസ്ത്രം ജോലിയിലും സാമൂഹ്യ ജീവിതത്തിലും അറിഞ്ഞിരിക്കേണ്ടവർ ഇവർക്കെല്ലാം സഹായമായി ഇപ്പോൾ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈക്കോളജി Centre for Social Sciences Education and Research Thiruvananthapuram New batch admission started Hurry For details send mesaage CBP to 8281177404 Or write to directorcser@gmail.com 

എം സുബൈറിന്റ കഥ : സൈലൻസ്

Image
 സൈലൻസ് -കഥ- എം സുബൈർ                                                      "റോസ് മേരി "     "ഉം" "നീ കേൾക്കുന്നില്ലെ കാറ്റിൻ്റെ ഹുങ്കാരം?" അവൾ കണ്ണുകളടച്ച് അവൻ്റെ നെഞ്ചിനോട് കൂടുതൽ ചേർന്നു കിടന്നു . " ഇല്ല ... ഞാൻ നിൻ്റെ ഹൃദയതാളം മാത്രം കേൾക്കുന്നു." ഒന്നു നിർത്തി അല്പ സമയത്തിന് ശേഷം " എത്രയോ കാലമായ് കൊതിച്ച സാമീപ്യവും സുഗന്ധവും... അങ്ങ് പടിഞ്ഞാറ്റ് ചുഴലിക്കാറ്റ് ന്യൂനമർദ്ദത്തിൻ്റെ കരിമ്പടം പുതച്ച് തീരത്തോടടുത്തു കൊണ്ടിരുന്നു. അകത്ത് ആത്മാവു് ആത്മാവിലേയ്ക്ക് ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു. " ഞാനിന്നലത്തെപ്പോലെ ഓർക്കുന്നു അന്ന് നമ്മൾ ആദ്യമായ് കണ്ടത്.കറുപ്പിൽ ചുവന്ന പൂക്കളുള്ള ഹാഫ് സ്കർട്ടും ചുവന്ന ഷർട്ടുമിട്ട്  സ്റ്റെയർകെയിസിലൂടെ ഒരു വസന്തം കണക്കെ നീ:.... " പൂർത്തിയാക്കാത്ത അയാളുടെ വാക്കുകൾ ഒരു താരാട്ടു പോലെ തോന്നി. "എൻ്റെ വീട്ടിൽ വെച്ച് കണ്ട കാര്യമല്ലെ രുസ്തം, നീ പറയുന്നത് ? അതിന് എത്രയോ മുൻപ് എത്രയോ പ്രാവശ്യം ഞാൻ നിന്നെ കണ്ടിരിയ്ക്ക...

അനശ്വര നടൻ സത്യൻ : അരനൂറ്റാണ്ടിനിപ്പുറവും ജീവിക്കുന്ന ഓർമ്മകൾ. ലേഖനം. ബി. ജോസകുട്ടി

Image
മലയാള സിനിമയെ ജീവിത ഗാന്ധിയാക്കിയസിനിമകളിലെ ജീവിക്കുന്ന കഥാപാ ത്രങ്ങളിലൂടെ സത്യൻ ഇന്നും ജീവിക്കുന്നു. മരിക്കാത്ത അമ്പത് വർഷങ്ങൾ കാലത്തിന്റെ കറുത്ത മൂടുപടത്തിനപ്പുറം സത്യൻ എന്ന നടൻ അപ്രത്യക്ഷനായിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. എങ്കിലും ഈ ഡിജിറ്റൽ യുഗത്തിലും സത്യന്റെ അഭിനയ സിദ്ധി ഇന്നും പ്രേക്ഷകരിൽ അത്‌ഭുതമുളവാക്കുന്നു സ്നേഹ ബഹുമാനങ്ങളോടെ അംഗീകരിക്കപ്പടുന്നു. 1971 ജൂൺ 15 ന് സത്യൻ വേർപെട്ടു പോയപ്പോൾ അസ്തമിച്ചത് മലയാള സിനിമയിലെ ഉജ്വല സൂര്യനായിരുന്നു. അക്കാലത്ത് ഒരു ചലച്ചിത്രനടന് വേണ്ടുന്ന സൗന്ദര്യമോ നിറമോ ഉയരമോ സത്യന് ഉണ്ടായിരുന്നില്ല. പക്ഷേ അനേകം കഥാപാത്രങ്ങളിലൂടെ പരകായപ്രവേശം നടത്തി ആ വേഷങ്ങളെ അസാധാരണമാം വിധത്താൽ ഉജ്വലമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും നൽകിയ കഥാപാത്രങ്ങൾക്ക് അവരുടെ വീക്ഷണത്തിനപ്പുറമുള്ള പൂർണത നൽകാൻ ഈ അതുല്യ നടന് കഴിഞ്ഞു. ദുർബലങ്ങളായ തിരക്കഥകളിലെ കഥാപാത്രത്തെപ്പോലും തന്റെ മാസ്മരിക അഭിനയ ശൈലിയിലൂടെ കരുത്തുറ്റതാക്കാൻ ഒരു പക്ഷേ ഇന്നുവരെ സത്യനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് വസ്തുത. എത്രയെത്ര വ്യത്യസ്ഥ കഥാപാത്രങ്ങൾ അവയൊക്കെയും അന്യോന്യബന്ധ...