Posts

കഥ വിട വിജയാ ശാന്തൻ കോമള പുരം

Image
 കഥ           വിട കഥ - വിജയാ ശാന്തൻ കോമള പുരം  ബാലാർക്കൻ പതിവു പോലെ ഉദിച്ചുയരുന്നുണ്ടെങ്കിലും ആ പ്രഭയ്ക്ക് ഒരു മങ്ങൾ... പ്രപഞ്ചമാകെ മൂടി കെട്ടിയ പോലെ.... വൃക്ഷലതാദികൾ നിദ്രവിട്ടുണരാൻ മടിക്കുന്നതു പോലെ.... പാടാൻ മറന്നതു പോലെ കുരുവിയും മൈനകളുമൊക്കെ വൃക്ഷശാഖകളിൽ മൗനമായിരിക്കുന്നു. പോറ്റമ്മയായ ഭൂമിയുടെ മുഖകമലം കാർമേഘത്താൻ മൂടികെട്ടിയ ഒരു ആവരണം തന്നെ കാണാം... എന്നെ പോലെ ഭൂമി അമ്മയും വിലപിക്കുകയാണോ ...? എനിക്ക് ജന്മം നൽകിയ അമ്മയും പോറ്റമ്മയും അവിടുന്നു തന്നെയല്ലേ....? അതാ....എന്റെ ആശ്വാസം.      ഞാൻ എങ്ങോട്ടു പോയാലും അമ്മയുടെ മടിത്തട്ടിലാണല്ലോ ....? അമ്മേ.... ഭൂമിമാതാവേ... എല്ലാവരേയും കാത്തു കൊള്ളേണമേ... അമ്മേ ... എനിക്ക് അവിടുന്നല്ലാതെ ആരാണുള്ളത് .....? അമ്മേ... ഞാനീ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. എന്നെ ചൊല്ലി മകന്റെ കുടുംബ ജീവിതം തകരാൻ പാടില്ല... ഇനിയും ഇവിടെ നിന്നാൽ ....എന്തെങ്കിലുമൊക്കെ പറഞ്ഞാലോ...? നാക്കിന് എല്ലില്ലാത്തതല്ലേ...? ഞാനൊരു മനുഷ്യ സ്ത്രീയുമല്ലേ...? എല്ലാ ദുഃഖങ്ങളും പങ്കിലൊതുക്കി സന്തോഷത്തോടെ കഴിഞ്ഞു... ഇപ്പോൾ അതിന് കഴിയുന്നില്ലമ്...

മൽസ്യ സ്നാനം കവിത ബി.ജോസുകുട്ടി

Image
മൽസ്യ സ്നാനം കവിത ബി ജോസുകുട്ടി പെരുമഴക്കാലത്ത് പെരുന്തണുപ്പിൽ പുഴക്കടവിലൊരു മത്സ്യപ്പെണ്ണ് നഗ്നയായിരിക്കുന്നു. അവളുടെയുള്ളിലപ്പോളൊരു ചൂണ്ടക്കൊളുത്ത്. ജലജാലകക്കാഴ്ചകളിൽ ഒരു മത്സ്യകന്യക കാവലാൾ. ഓളങ്ങൾ പൊതിഞ്ഞു പിടിച്ച ചിതാഭസ്മക്കുടത്തിന് കുമിളകൾ കൊണ്ട് ജലത്തൂണുകൾക്കു മേൽ കോട്ട പണിയുന്ന നീരാളിക്കൈകൾ ഇര വിഴുങ്ങാനൂഴം കാക്കുന്നു. ചൂണ്ടക്കൊളുത്തിലെ ആത്മസമാധി പോൽ. ഓരോ ചൂണ്ടക്കൊളുത്തും വലക്കണ്ണികളും വൻകരകളിലേക്കുള്ള തീർത്ഥാടനം. മത്സ്യജന്മം തന്നെ ചൂണ്ട വലകളിൽ കുടുങ്ങാനെന്ന് മഹദ്വചനം. മുക്കുവ ജാതകത്തിൽ ജനിതകരേഖമായി എഴുതപ്പെട്ടത് മത്സ്യവഴികളുടെ റൂട്ട് മാപ്പ്. ചാകര മേളയ്ക്ക് കാക്കുകയാണ് ഓരോ ഝഷ ജന്മവും അതിനായി കുളിച്ചു കേറാൻ പുന:പ്പിറവിയുടെ ബോധ സ്നാനത്തിന് കടലിന് കപ്പം കൊടുക്കുന്നു. ഉടലിൽ ഉപ്പുപുരട്ടി കരയിലഗ്നി സ്നാനത്തിന് കനവിന്റെ കനലൊരുക്കുന്നു

മരിച്ചവന്റെ അപരൻ കവിത - നിബിൻ കള്ളിക്കാട്

Image
 മരിച്ചവന്റെ അപരൻ --------------കവിത------------- ഇനിയും തിരിച്ചറിയപ്പെടാനാകാത്ത ആ ഒരേയൊരാൾ, അത് ഞാനാണ് മരിച്ചവനുള്ള മൂടുപടമെന്നെ പുതപ്പിക്കുന്നതിനു മുൻപ് വീണ്ടും ചിലർ ഞാനാരെന്ന് തിരയുകയാണല്ലോ ... കർമ്മകാണ്ഡം തിരയുന്നവരോട് , പിച്ച തെണ്ടുവാൻ കൂട്ട് വരുന്നൊരൊച്ഛന്റെ വ്യാധിക്ക് ഔഷധം വാങ്ങാനിറങ്ങി ഇവിടെ വീണുപോയ അന്ധനാം പുത്രൻ.. ജീവിതകാണ്ഡത്തിലുയിരിന്റെ പാതിയാം പ്രിയ പത്നിതൻ ജഢവും ചുമന്നകന്ന ഇടനെഞ്ചിലെ പൊള്ളുന്ന രൗദ്രത്തിൻ കനൽച്ചൂട് ഇന്നും കണ്ടേക്കാം... ജന്മകാണ്ഡം തിരയുമ്പോൾ , ആളൊഴിഞ്ഞ തെരുവിലനാഥർക്കുള്ള പൊതുശ്മശാന ഭൂമിയിൽ നിന്നുള്ള അതിരൂക്ഷഗന്ധം വമിച്ചേക്കാം ... തിരിച്ചറിയൽ വിലാസമാണെങ്കിൽ, തീ തിന്ന കുടിലിന്റെ വരാന്തയിൽ ദു:ഖഗോപുരത്തിന്റെ ഉച്ചിയിലെന്നോണം വിശന്നു കരയുന്ന പൈതലിന്റെ നാദം നിങ്ങൾക്ക് വഴികാട്ടിയായേക്കാം ... അടയാള ചിഹ്നമായ് ചൊല്ലുവാൻ, വഴിവക്കിലായ് കൂടെപിറപ്പിന്റെ ചുടലയിൽ റാന്തലുമേന്തി തെരുവിലേക്ക് നോക്കി - ചിലമ്പുന്ന ഭ്രാന്തിയാം അമ്മതൻ മിഴികളിൽ അളവില്ലാതെ കണ്ണീർ ധാരയും കാണാം .. അന്ത്യകർമ്മങ്ങൾക്കായി കുലഗോത്രവും തിരക്കേണ്ടെന്ന് ചിലർ , ഇനി മരിച്ചവനും ബോധ്യപ്പെടുത്താനാകില്ലല്ലോ, അ...

തലയിണ കഥ അബു ജുമൈല

Image
  തലയിണ   "തീരാറായില്ലേ കുഞ്ഞേ? നീ വിളക്കണച്ചിട്ട് വേണം എനിക്കൊന്ന് ഉറങ്ങാൻ. വെളുക്കും മുൻപ് ഉണർത്തിയതാണ് നീയെന്നെ....."         പാത്രം കഴുകി വെയ്ക്കുമ്പോൾ  വയസ്സൻ തടി ഷെൽഫ് അവളോട് പറഞ്ഞു.  "  ദാ തീർന്നു. " അവൾ വേഗം ജോലി തീർത്ത് ളക്കണച്ച് മുറിയിലേയ്ക്ക് നടന്നു. "ങാ. വന്നോ?"അവൻ ചോദിച്ചു. "നല്ല ജോലി ആയിരുന്നു അല്ലേ? ഞാൻ ശബ്ദം കേട്ടു." "ങും, രാവിലെ ഞാൻ പോയപ്പോൾ മുതൽ ഉള്ളതെല്ലാം കൂടികിടപ്പുണ്ടായിരുന്നു " "എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. ഇനി കിടന്നുറങ്ങു " അവൻ സ്നേഹ പൂർവ്വം പറഞ്ഞു.അവൾ കുരിശു വരച്ച് പ്രാർത്ഥിച്ചു. "കർത്താവായ ദൈവമേ, സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ" പിന്നെ മുഖം തലയിണയിൽ ചേർത്ത് വെച്ച് കിടന്നു.അവളുടെ കവിളിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു. "ഇന്നെങ്കിലും കരയാതെ ഉറങ്ങൂ, ഞാൻ കാവലുണ്ട്." അവൾ ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ തലയിണ പുതപ്പിനോട് പറഞ്ഞു. "നീ അവളുടെ ദേഹത്തോട് ഒന്ന് കൂടി ചേർന്നു കിടന്നോളൂ. മഴ പെയ്യുന്നുണ്ട് " ആ സമയം അടുത്ത മുറികളിൽ നിന്നും ഉയർന്നിരുന്ന കൂർക്കം വലി ഉച്ചസ്ഥായ...

മാരിമറയായ മഴവില്ല്

Image
 കവിത ഇ. നസീർ മായുന്നില്ല മഴവില്ലുകൾ മനസ്സിലങ്ങനെ കുലച്ചു നിൽക്കുന്നു.. പലതിലായി നിറങ്ങളേഴും പകുത്ത് നൽകിയങ്ങനെ നിറഞ്ഞു നിൽക്കുന്നു...മഴയത്തും മായാതെന്നെ                                ഭ്രമിപ്പിക്കുമൊരാകാശമായി! ഇരുട്ട് വീണുകൊണ്ടിരിക്കുമ്പോൾനി ന്റെ ചുണ്ടിലെ വയലറ്റ്   മസൃണത കവിളിൽ പടർന്ന ചുവപ്പ് രാശിയും അകത്തിട്ട് ഞാൻ പെരുക്കുന്നു. അകമേ കിനിയുന്നു,                            നെഞ്ചകം മൃദു മെത്തയാകുന്നു. അരികിലറിയുന്നു ഉയർന്നു താഴുമാ ശ്വാസം! നീല മേഘമായി പുണരുന്നു,                തീ പിടിക്കും വിരലുകൾ, നഖച്ചാന്തായി ചുവപ്പ്‌,                      ഹരിതാഭ മായാത്ത                              മലയുച്ചികൾ.. മഞ്ഞത്തീയുമായി വഴിയരികിലെ പവിഴമല്ലിയിലെ, ചില്ലയിലെ, ചെറു കുരുവി...

എന്ന് സ്വന്തം തപാൽ കവിത എ.കെ.പി. പാവന്നൂർ.

Image
കവിത എന്ന് സ്വന്തം തപാൽ നവ മാദ്ധ്യമം നാടു വാണിടും മുന്നേ പ്രിയമുള്ള ഹൃദയാക്ഷരത്തിൻ രഹസ്യം കാത്തു കൈമാറുന്ന നെഞ്ചിടിപ്പോടെ മറുപടിക്കായുള്ള കാവലാളന്നു ഞാൻ ഭൂതകാലത്തിൻ്റെ ഋതുഭേദ വഴികളിൽ സുഖദുഃഖമാകുന്ന വർണ്ണങ്ങൾ ചാലിച്ച് കുഗ്രാമവും മഹാനഗരവും ഇണചേർന്ന ദൂതിന്ന് നേർസാക്ഷിയാമെൻ്റെ ജീവിതം  കടലാസിൽവിരിയും സ്വകാര്യങ്ങളെല്ലാം വഴിതേടി എന്നിലൂടകലുന്ന ദൂതിൽ മുദ്രണം ചെയ്തൊരീ നാടിൻമഹാരഥർ എൻ കൂട്ടിലൊരുമിച്ച് ആമോദമേകും  തൂലിക തുമ്പിൽ പിറന്ന ലിപികളിൽ കരളിലെവിരഹമാം കദനവും പ്രണയവും സ്നേഹമാം സൗന്ദര്യ ചിറകുള്ള മോഹവും ഒരുമിച്ചൊരനുഭൂതി പെട്ടകമാണു ഞാൻ! മൈലുകൾക്കപ്പുറം കടലിനുമക്കരെ ചുടു നീറ്റലുപ്പിൻ്റെ കണ്ണീരിനൊപ്പുമായ്... എന്ന് സ്വന്തം എന്ന് പ്രിയമേറും ലേഖനം എത്രയോ കണ്ടു ഞാൻ തേങ്ങിയന്ന്.. പൂട്ടിട്ടൊരെൻ മാറിൻ ബന്ധനം നീക്കി ഉളളം നിറഞ്ഞിടും പ്രണയാക്ഷരങ്ങളെ സന്ദേശ വാഹകൻ കൊത്തി പെറുക്കി മാറാപ്പിലേറ്റുമാക്കാലം മറക്കില്ല ഞാൻ!         എ.കെ.പി. പാവന്നൂർ.

ജലക്കിടക്ക : ചെറു കഥ : ഇ. നസിർ ഗാർസ്യ

Image
ജലക്കിടക്ക  കഥ                      ഇ  നസീർ ഗാർസ്യ  തിരക്കുകളിൽ മുങ്ങി പോയതിനാലും നമ്പർ പരിചിതമല്ലാത്തതായിരുന്നതിനാലും ഭാസിയുടെ കോൾ ഞാൻ കണ്ടിരുന്നില്ല. അടുത്ത  ദിവസം രാത്രി കിടക്കുന്നതിനു മുൻപ് മൊബൈൽ ഫോൺ ഓടിച്ച് നോക്കിയപ്പോഴാണ് മെസ്സേജിൽ അവന്റെ ടെക്സ്റ്റ്‌ കണ്ടത്.  ഞാൻ ഭാസിയാ, ഒന്ന് വിളിക്കണം കുറച്ചു സംസാരിക്കാനുണ്ട്.  സമയം നോക്കി പതിനൊന്നര പിന്നിടുകയാണ്. നാളെ വിളിക്കാം  എന്ന് തിരിച്ച് ടെക്സ്റ്റ്‌ ചെയ്തു തിരിയുമ്പോഴേക്കും ഭാസി തിരിച്ചു വിളിച്ചു. വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു ഭാസിയെ കണ്ടിട്ട്. അവൻ അരുണാചലിലോ മറ്റൊ ആയിരുന്നു. മിലിറ്ററിയിൽ നിന്നും നേരത്തെ പിരിഞ്ഞു വന്നതിനു ശേഷം കുറെ നാൾ നാട്ടിലുണ്ടായിരുന്നു. പിന്നെ അദ്ധ്യാപകനായി കുടുംബത്തോടൊപ്പം അരുണാചലിലേയ്ക്ക് പോവുകയായിരുന്നു  വർഷങ്ങളുടെ അകൽച്ചയെ പൊഴിച്ച് കളഞ്ഞു കൊണ്ട് അതെ സൗമ്യവും താഴ്ന്നതുമായ ശബ്ദത്തിൽ ഭാസി പറഞ്ഞു തുടങ്ങി.  ഞങ്ങൾ നാട്ടിലുണ്ട് ഒരു മാസമായി വന്നിട്ട്. നിനക്ക് എന്തൊക്ക വിശേഷം?  സുഖമാണോ?  അതെ. മക്കൾ  രണ്ടു പേരു...