Posts

കവിത : ലക്ഷദ്വീപ് ആർ.ബിജു

Image
ലക്ഷദ്വീപ് കവിത ആർ. ബിജു  കടലാൽ തീർത്ത അതിര് മുറതെറ്റാത്ത ഋതുക്കൾ തിരയിളക്കത്തിൻ്റെ നിലയ്ക്കാത്ത നാദം പച്ചയും നീലയും പവിഴവും എളിമയും തെളിമയും ചെറു ചിരികളും  പക്ഷെ, ചുഴലിക്കാറ്റ് കഴിഞ്ഞ് വർഷകാലം വരവടുത്തപ്പോൾ ലക്ഷദ്വീപുകളിൽ നല്ലതല്ലാത്തതെന്തോ! വാക്കുകളിൽ ഒരുപാട് വിങ്ങലുകൾ..... അവസാനം ഭയം അവിടെയും എത്തിയോ ! തെളിഞ്ഞ കടലും നിറമുള്ള ആകാശവും ഇപ്പോഴവിടെ ഇല്ലേ! കടൽ വല്ലാതെ ഇരുണ്ട് ഇരമ്പുന്നുണ്ട്. ആകാശത്തിൽ ആദ്യമായ് കഴുകൻ പറന്നു. മഹാമാരിയിൽ  മരണം കരഞ്ഞു. കടൽ കടന്നെത്തിയതോ നായ്ക്കളും കുരകളും. വലിഞ്ഞു മുറുകിയ മന്ത്രങ്ങളും വിളറി വെളുത്ത ഭസ്മക്കുറികളും. മരണനൃത്തച്ചുവടുകൾ വച്ച് അവർ കരയിലേക്ക് ഇറങ്ങി വന്നു. ആരാണിവർ! വലിയ കച്ചവടക്കാരത്രേ. അവരുടെ കയ്യിൽ വലിയ ചൂണ്ടയും തോട്ടയും കെണിയുമുണ്ടെന്ന്. അവർ രാജ്യവും രാജാവുമത്രേ. മൂന്നാം നാൾ വാതിലിൽ മുട്ടി വിളിച്ച് അവർ പറഞ്ഞു നാവടക്കണം മുട്ടുകുത്തണം നടുവളയ്ക്കണം. മക്കളെക്കാണാൻ മറുകര പോകാൻ സമ്മതപത്രം വേണമെന്ന്. വച്ചുനീട്ടിയ ശാസനപത്രികയിൽ ഒപ്പിടണമെന്ന്. അവർ വീണ്ടും പറഞ്ഞു, നിൻ്റെ നാട് നിൻ്റെ സ്വാതന്ത്ര്യം നിൻ്റെ ജീവിതം അത് ഇന്നലെ തീർന്നു. ബ്യൂറോക്രാറ്...

മാടമ്പ് സർഗാത്മകതയുടെ വേറിട്ട അദ്ധ്യായം

Image
മാടമ്പ്  ലേഖനം - ബി. ജോസുകുട്ടി  ബി.ജോസുകുട്ടി *മാടമ്പ് സർഗാത്മകതയുടെ വേറിട്ട അധ്യായം* മലയാള സാഹിത്യ ലോകത്തിന്റെ ചരിത്രവഴിയിൽ നവീനതയുടെ പാദമുദകൾ അടയാളപ്പെടുത്തി കടന്നുപോയ എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. സാഹിത്യത്തിലെ ഒരു ഇസങ്ങൾക്കും വഴങ്ങാതെ തനതായ പ്രത്യയ ശാസ്‌ത്രം രൂപപ്പെടുത്തിയ എഴുത്തുകാരൻ. പ്രമേയസ്വീകാര്യതയിലും ശൈലീനിർമ്മിതിയുടെ കാര്യത്തിലും ഭാഷാസവിശേഷതയുടെ വിപ്ലവാത്മകമായ സമീപനത്തിലും മാടമ്പിന്റെ കയ്യൊപ്പ് പ്രകടമായിരുന്നു. തന്റെ കൃതികളിലും അപൂർവ്വമായ രചനാശൈലി അദ്ദേഹം ഉൾക്കൊണ്ടു. പ്രഥമ കൃതിയായ അശ്വത്ഥാമാവ് എന്ന നോവലിലൂടെ അതെല്ലാം അടയാളപ്പെടുത്തുകയും ചെയ്തു. ഓ.വി.വിജയൻ, വി കെ എൻ എന്നിവർക്കു ശേഷം ഭാഷയെ തന്റെ വരുതിക്കു കൊണ്ടുവന്ന എഴുത്തുകാരനായി അദ്ദേഹം പരിണാമപ്പെട്ടു. തുടർന്നുള്ള എല്ലാ രചനകളിലും തന്റെ രചനാ വിശ്വാസ സംഹിതകളിൽ നിന്നും പിന്മാറിയില്ല. മറ്റു കൃതികളായ ഭ്രഷ്ട്, മഹാ പ്രസ്ഥാനം, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, പോത്ത്, കോളനി, മാരാരാശ്രീ, അവിഘ്നമസ്തു, പുതിയ പഞ്ചതന്ത്രം, സാധനാലഹരി, ദേവഭൂമി, സാരമേയം എന്നിവയിലെല്ലാം തന്നെ അനുവാചകരെ കേവല കാൽപ്പനികതയ്ക്കപ്പുറം ബൗദ...

ആത്മ ദാഹങ്ങൾ - കവിത ഇ നസീർ

Image
ദൂരെയല്ലാ,                                                ആത്മസുഹൃത്ത്... അരികിലുണ്ടവൻ ആത്മഗതങ്ങളറിയുന്നവൻ.. ഇരുണ്ട കാലത്തിൽ, വഴികളെല്ലാമനാഥമാകുമ്പോൾ പച്ചമരക്കൊമ്പിലും ഭീതി-  ഫണം വിടർത്തുമ്പോൾ, മുഖ കാഴ്ചകൾ മറച്ചും, ശ്വാസം സ്വയം ശ്രവിച്ചും,                                      സമയം നിശ്ചലമായ ദിക്കുകളിൽ                  മിഴിച്ചും, മഞ്ഞുകട്ടപോലെ സ്വയമുറഞ്ഞും, നിറംകെട്ട രാത്രികൾ                      സ്വപ്നങ്ങൾ തട്ടിപ്പറിച്ചും                  ഭൂതകാലത്തിൽ നാം                                                  ...

വാക്സിനേഷൻ - ചരിത്രവും പൗര ധർമ്മവും

Image
 വ​സൂ​രി​യു​ടെ വൈ​റ​സു​ക​ളെ മ​നു​ഷ്യ​രി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി ഒ​രി​ക്ക​ൽ ലോ​ക​മെ​ങ്ങും വ്യാ​പി​ക്കു​മെ​ന്നാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ന്ന് ഭൂ​മു​ഖ​ത്തു​നി​ന്നു​ത​ന്നെ വ​സൂ​രി അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ ര​ണ്ടേ​കാ​ൽ നൂ​റ്റാ​ണ്ടു മു​ന്പു പ​റ​ഞ്ഞ​ത്. അ​തു​ത​ന്നെ സം​ഭ​വി​ച്ചു. 1980 മേ​യ് എ​ട്ടി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ​സൂ​രി​യെ നി​ർ​മാ​ർ​ജ​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.  ക​ഥ​യു​ടെ സ​സ്പെ​ൻ​സ് ആ​ദ്യം പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ, അ​ത​ങ്ങു പ​റ​യു​ക​യാ​ണ്. വ​ലി​യൊ​രു നി​ധി കൈ​യി​ലു​ണ്ടാ​യി​ട്ടും ന​യാ​പൈ​സ​യു​ടെ സ​ന്പാ​ദ്യ​മു​ണ്ടാ​ക്കാ​തെ ജീ​വി​ച്ച, ഇ​ക്കാ​ല​ത്ത് പ​ല​രും മ​ണ്ട​നെ​ന്നു വി​ളി​ക്കാ​നി​ട​യു​ള്ള ഒ​രു മ​ഹാ​ന്‍റെ ക​ഥ​യാ​ണി​ത്.  കു​റ​ച്ചു​കൂ​ടി തെ​ളി​ച്ചു പ​റ​യാം. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​ര​നാ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന ഒ​രു മ​നു​ഷ്യ​നു​ണ്ടാ​യി​രു​ന്നു. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ. അ​ദ്ദേ​ഹ​മാ​ണ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​ത്.  20-ാം നൂ​റ്റാ​ണ്ടി​ൽ മാ​ത്രം മൂ​ന്നു കോ​ടി മ​നു​ഷ്...

കഥ വിട വിജയാ ശാന്തൻ കോമള പുരം

Image
 കഥ           വിട കഥ - വിജയാ ശാന്തൻ കോമള പുരം  ബാലാർക്കൻ പതിവു പോലെ ഉദിച്ചുയരുന്നുണ്ടെങ്കിലും ആ പ്രഭയ്ക്ക് ഒരു മങ്ങൾ... പ്രപഞ്ചമാകെ മൂടി കെട്ടിയ പോലെ.... വൃക്ഷലതാദികൾ നിദ്രവിട്ടുണരാൻ മടിക്കുന്നതു പോലെ.... പാടാൻ മറന്നതു പോലെ കുരുവിയും മൈനകളുമൊക്കെ വൃക്ഷശാഖകളിൽ മൗനമായിരിക്കുന്നു. പോറ്റമ്മയായ ഭൂമിയുടെ മുഖകമലം കാർമേഘത്താൻ മൂടികെട്ടിയ ഒരു ആവരണം തന്നെ കാണാം... എന്നെ പോലെ ഭൂമി അമ്മയും വിലപിക്കുകയാണോ ...? എനിക്ക് ജന്മം നൽകിയ അമ്മയും പോറ്റമ്മയും അവിടുന്നു തന്നെയല്ലേ....? അതാ....എന്റെ ആശ്വാസം.      ഞാൻ എങ്ങോട്ടു പോയാലും അമ്മയുടെ മടിത്തട്ടിലാണല്ലോ ....? അമ്മേ.... ഭൂമിമാതാവേ... എല്ലാവരേയും കാത്തു കൊള്ളേണമേ... അമ്മേ ... എനിക്ക് അവിടുന്നല്ലാതെ ആരാണുള്ളത് .....? അമ്മേ... ഞാനീ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. എന്നെ ചൊല്ലി മകന്റെ കുടുംബ ജീവിതം തകരാൻ പാടില്ല... ഇനിയും ഇവിടെ നിന്നാൽ ....എന്തെങ്കിലുമൊക്കെ പറഞ്ഞാലോ...? നാക്കിന് എല്ലില്ലാത്തതല്ലേ...? ഞാനൊരു മനുഷ്യ സ്ത്രീയുമല്ലേ...? എല്ലാ ദുഃഖങ്ങളും പങ്കിലൊതുക്കി സന്തോഷത്തോടെ കഴിഞ്ഞു... ഇപ്പോൾ അതിന് കഴിയുന്നില്ലമ്...

മൽസ്യ സ്നാനം കവിത ബി.ജോസുകുട്ടി

Image
മൽസ്യ സ്നാനം കവിത ബി ജോസുകുട്ടി പെരുമഴക്കാലത്ത് പെരുന്തണുപ്പിൽ പുഴക്കടവിലൊരു മത്സ്യപ്പെണ്ണ് നഗ്നയായിരിക്കുന്നു. അവളുടെയുള്ളിലപ്പോളൊരു ചൂണ്ടക്കൊളുത്ത്. ജലജാലകക്കാഴ്ചകളിൽ ഒരു മത്സ്യകന്യക കാവലാൾ. ഓളങ്ങൾ പൊതിഞ്ഞു പിടിച്ച ചിതാഭസ്മക്കുടത്തിന് കുമിളകൾ കൊണ്ട് ജലത്തൂണുകൾക്കു മേൽ കോട്ട പണിയുന്ന നീരാളിക്കൈകൾ ഇര വിഴുങ്ങാനൂഴം കാക്കുന്നു. ചൂണ്ടക്കൊളുത്തിലെ ആത്മസമാധി പോൽ. ഓരോ ചൂണ്ടക്കൊളുത്തും വലക്കണ്ണികളും വൻകരകളിലേക്കുള്ള തീർത്ഥാടനം. മത്സ്യജന്മം തന്നെ ചൂണ്ട വലകളിൽ കുടുങ്ങാനെന്ന് മഹദ്വചനം. മുക്കുവ ജാതകത്തിൽ ജനിതകരേഖമായി എഴുതപ്പെട്ടത് മത്സ്യവഴികളുടെ റൂട്ട് മാപ്പ്. ചാകര മേളയ്ക്ക് കാക്കുകയാണ് ഓരോ ഝഷ ജന്മവും അതിനായി കുളിച്ചു കേറാൻ പുന:പ്പിറവിയുടെ ബോധ സ്നാനത്തിന് കടലിന് കപ്പം കൊടുക്കുന്നു. ഉടലിൽ ഉപ്പുപുരട്ടി കരയിലഗ്നി സ്നാനത്തിന് കനവിന്റെ കനലൊരുക്കുന്നു

മരിച്ചവന്റെ അപരൻ കവിത - നിബിൻ കള്ളിക്കാട്

Image
 മരിച്ചവന്റെ അപരൻ --------------കവിത------------- ഇനിയും തിരിച്ചറിയപ്പെടാനാകാത്ത ആ ഒരേയൊരാൾ, അത് ഞാനാണ് മരിച്ചവനുള്ള മൂടുപടമെന്നെ പുതപ്പിക്കുന്നതിനു മുൻപ് വീണ്ടും ചിലർ ഞാനാരെന്ന് തിരയുകയാണല്ലോ ... കർമ്മകാണ്ഡം തിരയുന്നവരോട് , പിച്ച തെണ്ടുവാൻ കൂട്ട് വരുന്നൊരൊച്ഛന്റെ വ്യാധിക്ക് ഔഷധം വാങ്ങാനിറങ്ങി ഇവിടെ വീണുപോയ അന്ധനാം പുത്രൻ.. ജീവിതകാണ്ഡത്തിലുയിരിന്റെ പാതിയാം പ്രിയ പത്നിതൻ ജഢവും ചുമന്നകന്ന ഇടനെഞ്ചിലെ പൊള്ളുന്ന രൗദ്രത്തിൻ കനൽച്ചൂട് ഇന്നും കണ്ടേക്കാം... ജന്മകാണ്ഡം തിരയുമ്പോൾ , ആളൊഴിഞ്ഞ തെരുവിലനാഥർക്കുള്ള പൊതുശ്മശാന ഭൂമിയിൽ നിന്നുള്ള അതിരൂക്ഷഗന്ധം വമിച്ചേക്കാം ... തിരിച്ചറിയൽ വിലാസമാണെങ്കിൽ, തീ തിന്ന കുടിലിന്റെ വരാന്തയിൽ ദു:ഖഗോപുരത്തിന്റെ ഉച്ചിയിലെന്നോണം വിശന്നു കരയുന്ന പൈതലിന്റെ നാദം നിങ്ങൾക്ക് വഴികാട്ടിയായേക്കാം ... അടയാള ചിഹ്നമായ് ചൊല്ലുവാൻ, വഴിവക്കിലായ് കൂടെപിറപ്പിന്റെ ചുടലയിൽ റാന്തലുമേന്തി തെരുവിലേക്ക് നോക്കി - ചിലമ്പുന്ന ഭ്രാന്തിയാം അമ്മതൻ മിഴികളിൽ അളവില്ലാതെ കണ്ണീർ ധാരയും കാണാം .. അന്ത്യകർമ്മങ്ങൾക്കായി കുലഗോത്രവും തിരക്കേണ്ടെന്ന് ചിലർ , ഇനി മരിച്ചവനും ബോധ്യപ്പെടുത്താനാകില്ലല്ലോ, അ...