കെ പി പ്രീതീയുടെ കഥകൾ

കെ പി പ്രീതീയുടെ കഥകൾ കലാതിലകം ഹലോ.. ജിഷ, ഒരു സന്തോഷം പറയാൻ വിളിച്ചതാണ്. മോള് പാട്ടും, ഡാൻസുംമൊക്കെ പഠിക്കുന്ന കലാകേന്ദ്രത്തിൽ ലോക്ക് ഡൗൺ വേളകൾ ആനന്ദകരമാക്കുക എന്ന ആശയവുമായി ഒരു ഓൺലൈൻ മത്സരം നടത്തിയിരുന്നു. അതിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം അവൾക്കാണ്. അവളാണ് കലാതിലകം. "കൺഗ്രാജുലേഷൻ സജിതേ, മോളോടും പറയണം. ഇവിടെ രണ്ടു പേരും കൂടി മൊബൈലിൽ വീട്ടിലിരുന്നു തന്നെ രണ്ടു കൂട്ടുകാരുമായി ചേർന്ന് ഒരു ഷോട്ട് ഫിലിം എടുത്തു. എന്റെ സജിതേ എന്റെ മക്കളായ യുകൊണ്ടു പറയുകയല്ല രണ്ടിന്റെയും അഭിനയം ഒന്നു കാണണം "കൊറോണ എന്ന ചങ്ക്', FB യിൽ ഉണ്ട് കാണണെ... ഹലോ.. ഹലോ.. കട്ടായോ...? ഇതവൾ മന:പൂർവ്വം കട്ടാക്കിയതാണ്. കുട്ടികൾ ഷോർട്ട് ഫിലിം എടുത്തത് അവൾക്ക് തീരെ പിടിച്ചില്ല. പാട്ട്, ഡാൻസ്, മൃദംഗം, വയലിൻ ,ഫ്ലൂ ട്ട് എന്നിങ്ങനെ സജിതയുടെ മകൾ പഠിക്കാത്തയായിട്ട് ഒന്നുമില്ല. എപ്പോൾ കണ്ടാലും മകളുടെ വർണ്ണനയാണ്. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോഴാ ഒരു "കലാതിലകം" സാന്റ്‌വിച്ച് ''ദേ. കുറച്ച് ചിക്കൻ വാങ്ങണം. സാന്റ്‌വിച്ച് ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് പിളേളർ ബഹളം." ജോലി കിട്ടിയതിനുശേഷം വായന ...