നാനോ കഥ കടമ്പകൾ മാർഗ്ഗം കൂടിയാണ് എം. സുബൈർ


നാനോ കഥ 
കടമ്പകൾ മാർഗ്ഗം 
കൂടിയാണ് 

എം. സുബൈർ 


മൻസൂറിനും അയാളുടെ കൂടെ വന്നവർക്കും നാദിയായെ  നന്നെ ബോധിച്ചു. ഹാവു ആശ്വാ
സമായി. എത്ര നാളത്തെ അന്വേ ഷണമാണ്. ഒന്നിനെയും പിടിക്കുകയില്ല. ഒന്നൊക്കുമ്പോൾ
ഒന്നൊക്കില്ല. ഇപ്പോഴാകട്ടെ നാദി യായെ  മാത്രമല്ല അവരുടെ വീടും ആൾക്കാരും, കഴിച്ച ഭക്ഷണം പോ ലും സൂപ്പർ. അതിന്റെ സന്തോഷ വും, സംതൃപ്തിയും എല്ലാവരിലും കാണുന്നു. മൻസൂറിനൊപ്പമു
ള്ള സ്ത്രീകൾ നാദിയായോട് തമാശകൾ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും അകത്തിരുന്നു. മൻസൂറിന്റെ ബാപ്പ  പല്ലിന്റെ ഇടയിൽ കുടുങ്ങിയ കോഴിയും ആടിനെയും കുത്തിയുറത്താ ക്കുന്നതിനിടയിൽ അൽപ്പം ഗൗരവം വരുത്തി എല്ലാവരുടെയും മുഖത്തുനോക്കി ഒന്നു മുരടനക്കി.

' അപ്പോൾ, കുട്ടിയെ തങ്ങൾക്കിഷ്ടപ്പെട്ടു. ആസ്ഥിതിയ്ക്ക് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കാം '
എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി. അദ്ദേഹം കുറേക്കൂടി ഗൗരവക്കാരനായി,
"ഞങ്ങൾ നല്ല തറവാടിത്തമുള്ള കുടുംബക്കാരാണ്. ഞങ്ങളുടെ സതികൾ പർദയില്ലാതെ
പുറത്തിറങ്ങാറില്ല. ആ സ്ഥിതിക്ക് നാദിയായും പർദ ധരിക്കേണ്ടതായി  വരും. അത് എനിക്ക് നിർബ
ന്ധമുള്ള കാര്യമാണ്."
അറിവിന്റെ തലക്കനത്തെ തലോടി അദ്ദേഹം മറുപടിക്കായി കാത്തിരുന്നു.
അകത്തു നിന്ന് ആരോ വിട്ട ഏമ്പക്കം കർട്ടന്റെ  ഇടയിലൂടെ പുറമേയ്ക്ക് വന്നു. എന്തോ
പന്തികേട് തോന്നി അകത്തേയ്ക്ക് തന്നെ തിരികെ പോയി.

നാദിയയുടെ വാപ്പ  മൻസൂറിന്റെ സ്പൈക്ക് ഹെയർ സ്റ്റൈലിലേക്കും ചുവന്ന ടി ഷർട്ടിലേക്കും  ജീൻസിലേയ്ക്കുമെല്ലാമൊന്നു നോക്കി. പിന്നെ മൻസൂറിന്റെ വാപ്പയെ  നോക്കി സൗമ്യത
യോടെ ഒരു നിർദ്ദേശം  വെച്ചു.
"അതിനെന്താ,  മോൾക്കിഷ്ടമാണെങ്കിൽ ഞ 
ങ്ങൾക്കുമിഷ്ടമാണ്. പക്ഷെ ചെറുക്കൻ തൊപ്പിയും, താടിയും
വെയ്ക്കണം.
പാന്റ്സിന്റെ ഉറക്കം
കണ്ണയ്ക്ക് താഴെ പോകാൻ പാടില്ല.
കൃത്യമായി അഞ്ചു നേരം നമസ്കരിക്ക
ണം"



പറഞ്ഞുതീരുന്നതിനു മുമ്പ് 
മൻസൂറിന്റെ വാപ്പയുടെ മുഖത്തു നിന്ന് ഗൗരവം ഉറങ്ങി റോഡിലേക്കോടി,
പുറമെ മൻസൂർ ഒരു മൂളിപ്പാട്ടും പാടി പുറത്തേക്കിറങ്ങി

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ