മന:ശാസ്ത്ര വീഥി : മാനസിക സമ്മർദ്ദങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ

ഡോ. അനിൽ പ്രഭാകരൻ.എം.ഡി 
മാനസിക സമ്മർദ്ദം തുറന്നു തരുന്ന ജീവിതാവസരങ്ങ ളെക്കുറിച്ച് പ്രശസ്ത മനോരോഗ വിദഗ്ധനും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ.അനിൽ  പ്രഭാകരൻ എഴുതുന്നു 


              ഒരുപാട് തരത്തിലുള്ള ജീവജാലങ്ങൾ  നിറഞ്ഞതാണ് ഈ ഭൂമി.എത്രയോ നാൾ ഭൂമിയിൽ ചുട്ടു പഴുത്ത ചൂടായിരുന്നു. പിന്നെ തണുത്ത്,   കടലിൽ നിന്ന് പതുക്കെപ്പതുക്കെ എങ്ങനെയോ നമുക്കറിയാത്ത  ഒരു ജീവരൂപം ഉണ്ടായി..  ജീവലോത്തെ  പ്രധാന ധർമ്മം ജീവികൾ വളരുക, എണ്ണത്തിൽ പെരുകുക  എന്നതാണ്. എന്തിനാണ് ഇവ വളരുന്നത്? പെരുകുന്നത്? നമുക്കറിയില്ല. മതത്തിന് മതത്തിന്റേതായ വിശദീ കരണം ഉണ്ട്. ശാസ്ത്രത്തിന് ശാസ്ത്രത്തിന്റേ തായ വിശദീകരണവും  ഉണ്ട്.  മനുഷ്യൻ ഇന്നും  ജീവന്റെ ഉത്പ ത്തിയെക്കുറിച്ച് ഇരുട്ടിൽ തപ്പുകയാണ്. 

             മനുഷ്യന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.  വളരുന്നു,  പെരുകുന്നു. 'ഗ്രോ  ആൻഡ് മൾട്ടിപ്ലിക്കേഷൻ' ഒരു മാറ്റമില്ലാത്ത പ്രകൃതി നിയമമായി തുടരുന്നു. ഇതിനുള്ള ഒരു ജൈവീക ചോദന (ബേസിക് ഇൻസ്റ്റിൻക്ട്) നമ്മളിൽ എല്ലാവരിലും ഉണ്ട്. ജന്മം എടുക്കുന്ന നാൾ മുതൽ  അത് പല പല അടരുകൾ ആയിട്ട് പടിപടിയായി  വികസിച്ചു നമ്മളായി  ആയി മാറുന്നു. അങ്ങനെയാണ് പ്രകൃതി നമ്മളെ  ഡിസൈൻ ചെയ്തിരിക്കുന്നത്. നമ്മുടെ രൂപം, ശാരീരിക ശേഷി, പെരുമാറ്റം ഇവയെയെല്ലാം നിർണ്ണയിക്കുന്നത് തലമുറകളായി നമുക്ക് കൈമാറി വരുന്ന ജീനുകളിലൂടെയാണ്.  നമ്മുടെ ജീ നുകളിലെ ഏറ്റവും നല്ല ജീനുകളെ തല മുറകളിലൂടെ മുന്നോട്ട് നയിക്കുക എന്നതാണ് ഇതിന്റെ ദിശ.  ഇത് ഒരു പ്രക്രിയ അഥവാ  പ്രോസസ്സ് ആണ്. ഈ ജന്മനാ കിട്ടിയ ശേഷികൾ നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഓപ്പറേറ്റ് ചെയ്യു വാനും വികസിപ്പിക്കുവാനും ഉള്ള ശ്രമത്തിലാണ് നമ്മൾ ഓരോരുത്തരും. സൈക്കിൾ പഠിക്കാൻ,  കണക്ക് പഠിക്കാൻ,  ആൾക്കാരുമായി ആശയ വിനിമയം ചെയ്യാൻ, ഭാഷകൾ പഠിക്കാൻ  ഒക്കെ  ഉള്ള കഴിവുകൾ  ചുമ്മാതെ വരുന്ന തല്ല. ചുറ്റുപാടുകളുമായിട്ടുള്ള ഒരു കോൺസ്റ്റന്റ്  ഇന്ററാക്ഷൻ -നിരന്തര പ്രതിപ്രവർത്തനം, അതിലൂടെയാണ് അതു സാധിക്കുന്നത്.  അതിലൂടെ നമ്മളെ  ഡിസൈൻ ചെയ്തിരിക്കുന്ന  ജീനുകൾ,  ചുറ്റു പാടുകളും ആയിട്ടുള്ള നിരന്തരമായ പ്രതി  പ്രവർ ത്തനത്തിൽ ഏർപ്പെടുന്നതിലൂടെ  ആവശ്യാനുസര ണമുള്ള കഴിവുകൾ വികസിച്ചു  വരുന്നു.  
                    
                       ആവശ്യകതയ്ക്ക് അനുസരിച്ച് ശ്രമകരമായ ദൗത്യങ്ങൾ  നമ്മൾക്ക്‌  ഏറ്റെടുക്കേണ്ടി വരുന്നു. ഇത് നമുക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. മുന്നിൽ വന്നു നിൽക്കുന്ന ഈ ശ്രമകരമായ ദൗത്യം ഒരു ഗോവണിയുടെ മുകളിലോട്ടുള്ള അടുത്ത പടി പോലെയാണ്. അത് കയറേണ്ടി വരുമ്പോൾ ഒരു ആയാസം അഥവാ ഡിസ്ട്രസ്സ് അനുഭവപ്പെടുന്നു. ആ ബുദ്ധിമുട്ട് അതിജീവിക്കുമ്പോൾ ആശ്വാസവും ആത്മ വിശ്വാസവും കൂടുന്നു. അടുത്ത ഉയരത്തിലേയ്ക്ക് പോകുവാൻ അവസരം കിട്ടുന്നു. അവിടെയും അടുത്ത പടി നമുക്ക്  മാനസിക സമ്മർദ്ധം ഉണ്ടാക്കുന്നു. ഒരു ഡിസ്ട്രെസ്സ് തോന്നുന്നു. ഇങ്ങനെ തുടർച്ചയായുള്ള ശ്രമകരമായ പ്രവർത്തനത്തിലൂടെ  മാത്രമേ ഒരു ആവശ്യകതയെ പൂർത്തീകരിക്കുവാനുള്ള ശേഷി മനുഷ്യനു നേടാനാവു . നമ്മൾ ആരായാലും ആൽബർട്ട് ഐൻ സ്റ്റീൻ ആയാലും അവർ  ജനിച്ചതിനു ശേഷമുള്ള ചുറ്റു പാടുകളും  ജീവിതവും  ആവശ്യപ്പെടുന്ന കാര്യങ്ങൾ ഏറ്റെടുത്ത് ആ സമ്മർദ്ദങ്ങളെ അതിജീവിച്ച് അതിജീവിച്ചാണ് ആ നിലയിൽ എത്തുന്നത്. അങ്ങനെയാണ് നമ്മൾ നമ്മളൊക്കെ ആയി തീർന്നത്.   ഇതിൽ ഒരു സമയത്ത് തന്നെ പലവിധ പ്രക്രിയകൾ, പലവിധ സമ്മർദ്ദങ്ങൾ നേരിടേണ്ടി വരും. ഇതിൽ ഒരോ  പ്രക്രിയയും നമുക്ക് അസ്വസ്ഥതയുണ്ടാക്കും അങ്ങനെയു ള്ള അസ്വസ്ഥത നമ്മുടെ സ്വസ്ഥാവസ്ഥയെ (ഹോമിയോസ്റ്റാസിസ് ) ഉലയ്ക്കുന്നു. മുന്നോട്ട് പോകണമെങ്കിൽ അതിനെ അഭിമുഖീകരിക്കുവാനും ഗുണകരമായി പരിഹരിക്കുവാനും കഴിയണം.  ഇങ്ങനെ നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് ഓരോന്നിനെയും അഭിമുഖീകരിക്കാനും തരണം ചെയ്യുവാനും പ്രവർത്തി ചെയ്യുവാനും  ഉള്ള കഴി വുകൾ നേടിയത്, ലാംഗ്വേജ് പഠിക്കുന്ന കാര്യത്തിലായാലും  നടക്കുന്ന കാര്യത്തിലായാലും കണക്ക് പഠിക്കുന്ന കാര്യ ത്തിലായാലും പ്രണയിക്കുന്ന കാര്യത്തിലായാലും സെക്സ് ചെയ്യുന്ന കാര്യത്തിലായാലും  എല്ലാം ഇതുതന്നെയാണ് രീതി.                                                                                
             
                ചുറ്റുപാടുകൾ അഥവാ എൺവയോൺമെന്റ് ഇതിനായി നമ്മളിൽ  സമ്മർദ്ദം ചെലുത്തുകയും നമ്മുടെ ഉള്ളിൽ അന്തർലീനമായിട്ടുള്ള ജനിതകമായി നമുക്ക് വന്നു ചേർന്നിട്ടുള്ള,  വളരുവാനുള്ള ഒരു വെമ്പൽ  അത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോവു കയും ചെയ്യുന്നു. ഇതാണ് ജീവിതം എന്ന് പറയുന്നത്. മുന്നിലുള്ള ഓരോന്നും അത്  നല്ലതായാലും ചീത്തയാ യാലും നമുക്ക് ഒരു  സമ്മർദ്ദമാണ്. നമ്മുടെ മുന്നിലു ള്ള ഓരോ ആവശ്യകതയും ഒരു സ്റ്റെപ്പ് ആയിട്ട്  എടുക്കുക. ആ തടസ്സം,  ആ ആവശ്യം,  ആ അപകടം നമ്മൾ തിരിച്ചറിയുമ്പോൾ, അതായത് മാനസിക സമ്മർദ്ധത്തെ തിരിച്ചറിയുമ്പോ ൾ, അപ്പോഴൊക്കെ നമുക്ക് ഒരു ഉത്കണ്ഠ ഉണ്ടാകുന്നു..  എല്ലാത്തിലും  അത് അടങ്ങിയിരിക്കുന്നു അങ്ങനെയേ നമുക്ക് അഭി വൃദ്ധിപ്പെടാൻ പറ്റു. മുന്നോട്ടു പോകാൻ പറ്റു. ഉത്ക്കണ്ഠ എന്ന് പറയുന്നത് നമ്മൾ തിരിച്ചറിഞ്ഞ ഒരു സമ്മർദ്ദാവസ്ഥസ്ഥയോട് നമ്മൾക്കുണ്ടാകുന്ന വൈകാരിക പ്രതികരണമാണ്.  തൊട്ടു മുന്നിലുള്ളതും ഉടൻ പ്ര വർത്തിക്കേണ്ടതുമായ ഒരു മാനസിക സമ്മർദ്ദാവസ്ഥ ഉണ്ടാക്കുന്ന  ഉത്കണ്ഠയാണ് , വികാര വിക്ഷോഭാവസ്ഥയാണ് പേടി അഥവാ ഭയം. അതായത് മാനസിക സമ്മർദ്ദം  മനസ്സിലുണ്ടാക്കുന്ന വികാരമാണ് ഭയവും ഉൽക്കണ്ഠയും.     
                                           
                പരീക്ഷ പൊതുവെ ഒരു സ്ട്രെസ് ആ ണ്. മുന്നിലുള്ള വെള്ളം നീന്തി കടക്കുക,  താഴെയുള്ള ജീവനക്കാരെ മാനേജ് ചെയ്യുക,  ഇതൊക്കെ നമുക്ക് സ്ട്രെസ് ആണ്. അങ്ങനെ ജീവിതം അനുനിമിഷം മാനസിക സമ്മർദ്ദ  സാഹചര്യങ്ങളിലൂ ടെയാണ് കടന്നു പോകുന്നത്. അതിനെ അതിജീവിക്കുവാനുള്ള കഴിവാണ്,  മാനസിക സമ്മർദ്ദ ശേഷിയാണ് ജീവിത വിജ യത്തിന്റെ അടിത്തറ. പരീക്ഷ എന്ന മാനസിക സമ്മർദ്ദത്തെ നമ്മൾ നേരിടുന്നത് തോൽവി എന്ന മാനസിക സമ്മർദ്ദത്തെ ഒഴിവാക്കാനാണ്. മാനസിക സമ്മർദ്ദത്തെ ഫലപ്രദമായി നേരിടാൻ കഴിയുമ്പോൾ അത് നമുക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും നൽകുന്നു.                                                                            

                    വരാൻ പോകുന്ന അപകടത്തെ സംബന്ധിച്ച് നമ്മുടെ  മനസ്സിൽ ഉണ്ടാകുന്ന ഒരു നെഗറ്റീവ് വികാരമാണ് ഉത്കണ്ഠ എന്ന് പറഞ്ഞല്ലോ!. നമ്മുടെ പുരോഗതിക്ക്‌ ഭയവും ഉത്കണ്ഠയും  വേണം. അതിന്റെ ഫലം വിജയം ആണെങ്കിലും പരാജയം ആണെങ്കിലും അത് നേരിടുന്നത് വഴി  നമ്മൾ ചില കാര്യങ്ങൾ പഠിക്കുന്നു. അത് ജീവിക്കാനുള്ള  പഠനം അഥവാ ലേണിങ്  ആണ്. ആരോഗ്യമുള്ള ഒരു മനസ്സിന്  സ്ട്രെസ്സി നെ കൈകാര്യം ചെയ്യാനുള്ള  കഴിവുണ്ടാകും. സ്ട്രെസ്സിനെ നേരിടുന്നത് വഴി  അത് നമ്മളെ  പാകപ്പെടുത്തുന്നു. അടുത്ത  തവണ അതേ  മാനസിക സമ്മർദ്ദ സാഹചര്യം  ഉണ്ടാകുമ്പോൾ നേരിടുവാൻ അത് സഹായിക്കും. എന്നാൽ ചിലർ മാനസിക സമ്മർദ്ദ സാഹചര്യങ്ങളെ  ഭൂതക്കണ്ണാടി വെച്ച്‌  വലുതാക്കി കാണുന്നു.  അത് അനാവശ്യ ഭയത്തിനും ഉത്കണ്ഠ യ്ക്കും കാരണമാവുകയും ചെയ്യുന്നു.  ഈ  അതി വൈകാരികത മൂലം  ചുറ്റുപാട് ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ പറ്റാതെ പോകുന്നു. ജീവിതത്തിലെ  സാധാരണ മാനസിക സമ്മർദ്ദ സാ ഹചര്യങ്ങൾ പോലും താങ്ങാനാവാത്തവർ ഉണ്ട്. അത് അവരുടെ ജീവിതത്തെ കുഴപ്പത്തിലാക്കുന്നു.  അത് അവരെ നിരാശയിലേയ്ക്കും വിഷാദത്തിലേയ്ക്കും തള്ളി വിട്ടേക്കാം. ഈ അവസ്ഥയെ സ്ട്രെസ്സ് ഡിസോർഡർ എന്ന് വിളി ക്കുന്നു. ഇവിടെ അവർക്ക് മാനസിക ചികിത്സകൾ ആവശ്യമായി വരുന്നു.                                                      

             95% മാനസിക സമ്മർദ്ദങ്ങളും നമ്മൾ അറിയപ്പെടാതെ പോകുന്ന ഒരു നന്മയാണ്. നമ്മളെ  കൂടുതൽ കരുത്തരാക്കുന്ന, നമ്മളെ കൂടുതൽ കഴിവുള്ള ഒരാൾ ആക്കുന്ന, നമ്മളെ വിജയത്തിൽ എത്തിക്കുന്ന  ഒരു നന്മയാണ് യഥാർത്ഥത്തിൽ സ്ട്രെസ്. എന്നാൽ  5% ആളുകളിൽ ഈ തടസ്സം ഒരു ബാലികേറാമല ആയി അവർക്ക് അനുഭവപ്പെടും അതു കൊണ്ട് അവർ അതിനെ നേരിടാതെ,  ആ തടസ്സം അറ്റൻഡ് ചെയ്യാതെയിരിക്കും.  ഇത്  ജീവിതത്തിൽ പരാജയങ്ങൾക്ക്‌  കരണമാകും.   മറ്റുള്ളവർക്കൊപ്പം എത്താൻ  പറ്റാതെ വരുന്നത്  മൂലം   അത് അവരുടെ  ആത്മാഭിമാനത്തെ (സെൽഫ് എസ്റ്റീമിനെ) ദോഷകരമായി ബാധിക്കുന്നു. ഇത് നമ്മുടെ നിലനിൽപ്പിനെ തടസ്സപ്പെടുത്തും. ഇതിനർത്ഥം എല്ലാ മാനസിക സമ്മർദ്ധ സാഹചര്യങ്ങളും നമുക്ക് നേരിട്ട് പരിഹരിക്കാവുന്നതാണ് എന്നല്ല.  നമ്മുടെ കഴിവിനും അപ്പുറമുള്ള മാനസിക സമ്മർദ്ധ സാഹചര്യങ്ങളെ,  ഉദാഹരണമായി ജീവിതത്തിലെ ഒരു വലിയ നഷ്ടം,  ഒരാളുടെ മരണം,  പരാജയം ഇവ നമുക്ക് അപരിഹാ ര്യങ്ങളായേക്കാം. അപ്പോൾ അല്പം സമയമെടുത്താണെങ്കിലും ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാനും  അംഗീകരിക്കുവാനും നമുക്ക് കഴിയണം. എങ്കിലേ ജീവിതം മുന്നോട്ട് പോകു. സാധാരണ ഗതിയിൽ അങ്ങനെ പുറത്ത് വരാൻ കഴിയുന്നില്ലെങ്കിൽ അയാളുടെ ജീവിതം വഴി മുട്ടും. മാനസിക ചികിത്സകളിലൂടെ അയാളെ നമുക്ക് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടു വരാൻ കഴിയും.                                                                      

                  ഭയം,  ഉൽക്കണ്ഠ ഇവ നമ്മൾ മാനസിക സമ്മർദ്ദ  സാഹചര്യത്തെ എങ്ങനെ കാണുന്നു അഥവാ പെർസീവ് ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിനെ ഒരു  അവസരമായി കാണാനും പോസിറ്റീവ് ആയി കാണാനും കഴിയുന്നത്,  അതല്ലെങ്കിൽ ഒരു ജീവിത യാഥാർത്ഥ്യമായി കാണാൻ കഴിയു ന്നത്  മാനസികാരോഗ്യത്തിന്റെ  ലക്ഷണമാണ്.  മാനസിക   സമ്മർദ്ദ സാഹചര്യത്തെ  എങ്ങനെ കാണുന്നു എന്നത്  അനുസരിച്ചാണ് അത്  പേടിയോ ഉൽക്കണ്ഠയോ നിറയ്ക്കുന്നത്. ഉദാഹരണമായി  ഒരു പേപ്പർ ടൈഗർ നെ ഒരു യഥാർത്ഥ കടുവ ആയി കരുതിയാൽ നമ്മൾ ഭയപ്പെട്ട് ഓടും. അല്ലെങ്കിൽ അതിനെ നേരിടാൻ കഴിഞ്ഞില്ലെങ്കിൽ കുഴഞ്ഞു വീണേക്കാം.  ഒരാളുടെ  അമ്മായി അമ്മയുടെ മരണം അയാൾക്ക് സങ്കടകരമാണ്. എന്നാൽ അമ്മായി അമ്മ അധികം കിടന്നു ബുദ്ധിമുട്ടാതെ മരിച്ചല്ലോ എന്നത് വേറെ ഒരാളെ സംബന്ധിച്ച് ആശ്വാസമാണ്. അപ്പോൾ മാനസിക സമ്മർദ്ദം ഇല്ല. മാനസിക സമ്മർദ്ദ സാഹചര്യങ്ങളെ നമ്മൾ എങ്ങനെയാണു എടുക്കുന്നത്, പെർസീവ് ചെയ്യുന്നത് എന്നതാണ് നിർണ്ണായകം. പെർസീവ് ചെയ്യുന്നത് പ്രധാനമായും നമ്മുടെ ജീവശാസ്ത്ര പരമായ,  ജനിതക ഘടനാപരമായ സവിശേഷത അനുസരിച്ചാണ്.                                             

                         ഒരു ജീവി  എന്ന നിലയിൽ പ്രകൃതി ജീവത്രക്ഷയ്ക്ക് ആവശ്യമായ പേടിയും ഉത്ക്കണ്ഠയും നിറച്ച് അതനുസരിച്ച് പ്രവർത്തിക്കുവാനാണ് നമ്മളെ ഒരുക്കിയിട്ടുള്ളത്. മരണം വരെ ഈ അടിസ്ഥാന പ്രതികരണ രീതിക്ക് മാറ്റമില്ല. എന്നാൽ നമ്മുടെ ജനനം മുതൽ ഇതുവരെയുള്ള അനുഭവങ്ങളിലൂടെ നമുക്കുണ്ടായ അറിവ്,  യുക്തി, കൈവരി ച്ചിട്ടുള്ള ശേഷികൾ ഇവയുടെ  അടിസ്ഥാനത്തിൽ മാനസിക സമ്മർദ്ദമു ണ്ടാക്കുന്ന സാഹചര്യങ്ങൾ, തടസ്സങ്ങൾ എന്നിവയെ എങ്ങനെ എടുക്കുന്നു എന്നിവയിലും  അതുണ്ടാക്കുന്ന  പേടി ഉൽക്കണ്ഠ എന്നിവയിലും  മാറ്റങ്ങൾ വരാം. അതായത് കാര്യ ങ്ങളെ തിരിച്ചറിയുന്ന  പെർസെ പ്ഷൻ ആണ് പ്രധാനം. അത് ഒരു ഫിൽറ്റർ ആണ്. പക്ഷേ അതൊരു സ്ഥിരമായ ഫിൽറ്റർ അല്ല. പല സന്ദർ ഭങ്ങളിൽ നേരത്തെ പറഞ്ഞ നമ്മുടെ ജനിതകവും നമ്മുടെ അനുഭവങ്ങളിലൂടെയുമാണ് ആ ഫിൽറ്റർ കാ ര്യങ്ങളെ വേർതിരിക്കുന്നത്. അഥവാ അതിനെ നോക്കി കാണുന്നത്.                                                           

         ബുദ്ധിപരമായി പുറകിൽ നിൽക്കുന്ന ഒരാളിന് അയാളുടെ പെർസെപ്‌ഷൻ മോശമായിരിക്കും. മറ്റുള്ളവർ കാണുന്ന രീതിയിൽ ആകില്ല അയാൾ അതിനെ കാണുന്നത്.  അപകടകരമായ ഒരു സംഗതി  നമ്മൾ കാണുന്ന രീതിയിലല്ല  അയാൾ കാണുന്നതെങ്കിൽ അയാൾ അതിനെ സാധാരണ രീതിയിൽ കാണുകയും അപകടത്തിലാവുകയും ചെയ്യുന്നു. അതിനാൽ അവർക്ക് നമ്മുടെ തുണയും പരിരക്ഷയും നൽകണം.                                                                                 

      ജീവിതാനുഭവങ്ങളിലൂടെ മാനസിക സമ്മർദ്ദ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി നമ്മൾക്ക് മാനസിക സമ്മർദ്ദം,  ഭയം, ഉത്ക്കണ്ഠ ഇവ കുറയ്ക്കും. അപകട  സാഹചര്യങ്ങൾ  നമ്മളിൽ അസ്വസ്ഥത ഉണ്ടാക്കുമ്പോൾ നമ്മൾ  അതിനെ അതി ജീവിക്കുവാനുള്ള ശേഷികൾ,  അതിനു ആവശ്യമായ കാര്യങ്ങൾ (റിസോഴ്‌സ്) ഇവ പരതുകയും അത് ഫല പ്രദമാവുകയാണെങ്കിൽ മാനസിക സമ്മർദ്ദം  ഇല്ലാതാവുകയും ചെയ്യും. പക്ഷെ ഈ ബുദ്ധിപരമായ വിലയിരുത്തലും അന്വേഷണവും പ്ലാനിങ്ങും സമയമെടുക്കുന്ന പ്രക്രിയയാണ്. ഇത് പലരിലും പലതരത്തിലായിരിക്കും. ഒരേ കാരണങ്ങൾ പലരിൽ പലതരത്തിൽ മാനസിക സമ്മർദ്ദം  ഉണ്ടാക്കുന്നത് അതുകൊണ്ടാണ്.                                                                                     

        മാനസികസമ്മർദ്ദം ഇല്ലാതെ,  ഭയമില്ലാതെ ഒരു മനുഷ്യനും ജീവിതമില്ല. മനുഷ്യന്റെ ജീവിതം ഇത്രയും മനോഹരമാ യത് തലമുറകളിലൂടെ നാം വിവിധ തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെ നേടിയെടുത്ത താണ്. മാനസിക സമ്മർദ്ദം   സൃഷ്ടിക്കുന്ന സാഹചര്യം പുറത്ത് നിന്നുള്ള ഘടകങ്ങൾ കൊണ്ടാവാം. ഇവയെ ബാഹ്യ മാനസി ക സമ്മർദ്ദകാരികൾ  എന്ന് വിളിക്കാം. ഇവ നമ്മുടെ നി യന്ത്രണത്തിലുള്ളതായിരിക്കില്ല. അവ കൈകാര്യം ചെയ്യാൻ ഫല പ്രദമായ വഴികൾ കണ്ടെത്തണം. ഉദാഹരണമായി  കോവിഡ്  പകർച്ചവ്യാധി നിരവധി ബാഹ്യ സമ്മർദ്ദകാരികൾക്ക് വഴി വെച്ചിരിക്കുന്നു.

          ഇവ  കൂടാതെ സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെ സംബന്ധിച്ചോ വരാൻ പോകുന്ന ഒരു അപകടാവസ്ഥയെ സംബന്ധിച്ചോ ഉള്ള  ചിന്തകൾ ആന്തരിക സമ്മർദ്ദകാരികൾ ആയി മാറാം. അതുവഴി നമുക്ക് സ്ട്രെസ്സിനു  സമാനമായ അവസ്ഥ നമ്മുടെ ശരീരത്തിലും മനസ്സിലും അനുഭവപ്പെടുകയും അത് നമ്മുടെ സ്വഭാവത്തെ ബാധിക്കുകയും അതിനനു സരിച്ച് നമ്മൾ വൈകാരികമായി പെരുമാറുകയും ചെയ്യും. ഇതിനെ കോഗ്നിറ്റീവ് സ്ട്രെസ് അഥവാ ഇന്റേർണൽ  സ്ട്രെസ് എന്ന് പറയുന്നു.                                                

       നമ്മുടെ പൂർവകാല അനുഭവങ്ങൾ പ്രത്യേകിച്ച് ബാല്യകാല അനുഭവങ്ങൾ പ്രധാനമാണ്.  അച്ഛനുമമ്മയും ഇല്ലാതെ ജീവിക്കുക,  ദാരിദ്ര്യത്തിൽ വളരുക എന്നീ  സാഹചര്യങ്ങളിലൂടെ  വന്ന ഒരാളാണെങ്കിൽ ഇതൊക്കെ അയാളുടെ കാര്യ ങ്ങളെ  നോക്കി കാണുന്ന രീതിയെ ബാധിക്കും.  ഈ  പെർസെപ്ഷൻ  നമ്മുടെ ജനിതക ഘടനയുടെ സെറ്റിങ്ങും ചേർന്ന് ജീവിത സാഹചര്യങ്ങളെ മാനസിക സമ്മർദ്ദമായിട്ടോ അല്ലാതെയോ മനസിലാക്കുന്നു. പ്രതികൂല ജീവിതാവസ്ഥയിലൂടെ കടന്നു വരുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ്  ചിന്താപദ്ധതിയെ  നമ്മുടെ അറിവ് കൊണ്ട് നമുക്ക് വളരെ പെട്ടെന്ന് മാറ്റാൻ പറ്റില്ല. അതായത് ജീവിതാനുഭവങ്ങൾ തരുന്ന കണ്ണാടിയിലൂടെയാണ് ഏതൊരു ജീവിത സാഹചര്യത്തയും നമ്മൾ പ്രാഥമികമായി നോക്കി കാണുന്നത്. കൊച്ചുന്നാളിലെ, നമ്മളെ  പേടിപ്പിച്ചിരുന്ന പല കാര്യങ്ങൾ,  ഇപ്പോൾ പോലും,  നമ്മളെത്ര മുതിർന്നാലും  അതിന്റെ വേരുകൾ അവിടെ കിടന്ന് വർക്ക് ചെയ്യും. ഇരുട്ടിൽ ഒരു അനക്കം കേൾക്കുമ്പോൾ അതാണ് നമുക്ക് ഞെട്ടൽ,  പേടി ഇവ ഉണ്ടാകുന്നത്.  നമ്മുടെ  അറിവുകൾ,  യുക്തി ഇതെല്ലാം പിന്നീട് പുറകെ പ്രവർത്തിച്ച വരുമ്പോഴേ  അങ്ങനെയാണോ?  എന്ന് അതിനെ വിശകലനം ചെയ്യുകയുള്ളു.  ഞെട്ടിക്കഴിഞ്ഞ് മണ്ടത്തരം ഓർത്ത് ചിരിക്കുന്നത് ഇപ്പോൾ മനസിലായില്ലേ?                                                                          
         മുൻകാല മാനസിക സമ്മർദ്ദങ്ങൾ തരുന്ന പാഠങ്ങൾ യുക്തിയെയും  ചിന്തയെയും സ്വാധീനിക്കും. അത്  പെരുമാറ്റങ്ങളെയും സ്വാധീനിക്കും.ജനിതക പ്രതികരണ ശേഷി,  നമ്മുടെ അനുഭവങ്ങൾ,  ചിന്തകൾ ഇവയിലൂടെ നമുക്ക് മാനസിക സമ്മർദ്ദങ്ങളെ  ജീവിതത്തിൽ നേരിടാനുള്ള കഴിവുണ്ടാകുന്നു.. നമ്മുടെ നിലനിൽപ്പ്,  നമ്മുടെ വളർച്ച,  നമ്മുടെ സാമൂഹിക വികാസം, വ്യക്തിത്വവികാസം, ജീവിത പുരോഗതി,  ജീവിതത്തിലെ വിജയങ്ങൾ,  തോൽവികളെ   അഭിമു ഖീകരിക്കാനുള്ള കഴിവ്,  അവയിൽ നിന്ന് നമ്മൾ എങ്ങനെ പുറത്തു വരുന്നു എന്നുള്ളതെല്ലാം  തന്നെ മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ മാനസിക സമ്മർദ്ധങ്ങൾ ഒരാളെ രൂപപ്പെടുത്തുന്നതിൽ, ജീവിത പുരോഗതിയിൽ എത്രത്തോളം നിർണ്ണായകമാണ് എന്ന് മനസിലായല്ലോ!   ബഹുഭൂരിപക്ഷം ആളുകളും സമാന മാനസിക സമ്മർദ്ദ സാഹചര്യങ്ങളെ  തരണം ചെയ്യുന്ന രീതിയിൽ ഒരാൾക്ക് മാനസിക സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാൻ കഴിയണം. അത് ഒരു അടിസ്ഥാന ജീവിത നൈപുണിയാണ്.  അല്ലാത്ത പക്ഷം അത് അയാളുടെ ജീവിതത്തിൽ  പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.                  

         മാനസികസമ്മർദ്ദത്തെ നേരിടാതെ നിലനിൽ ക്കാനും വളരാനും ജീവിക്കാനും നമുക്ക് സാധ്യമല്ല എന്ന് മനസിലാക്കി,  അങ്ങനെ ലോകത്തെ മനസ്സിലാക്കി,  മനുഷ്യരെ മനസ്സിലാക്കി,  പ്രകൃതിയെയും മനുഷ്യനെയും കാണാനുള്ള ഒരു വലിയ മനസ്സിന് ഉടമയാവുക എന്ന  വലിയ ഒരു യാത്രയിലാണ് നമ്മൾ.  നന്മയുള്ള,  ആരോഗ്യമുള്ള ഒരു മനസ്സിനു  വേണ്ടി  നമ്മൾ എങ്ങനെ നമ്മുടെ മനസ്സിനെ ഒരുക്കിയെടുക്കുന്നു എന്നതാണ് പ്രധാനം. മാനസിക സമ്മർദ്ദങ്ങൾ അവസരങ്ങളുടെ വാതായനങ്ങളാണ് തുറന്നിടുന്നത്. അത് മറക്കാതിരിക്കുക                                      


ഡോ. അനിൽ പ്രഭാകരൻ.എം.ഡി 

മാനസികാരോഗ്യ വിഭാഗം മേധാവി 
ഗവ. മെഡിക്കൽ കോളേജ് 
തിരുവനന്തപുരം 





.. 

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ