Posts

ജലക്കിടക്ക : ചെറു കഥ : ഇ. നസിർ ഗാർസ്യ

Image
ജലക്കിടക്ക  കഥ                      ഇ  നസീർ ഗാർസ്യ  തിരക്കുകളിൽ മുങ്ങി പോയതിനാലും നമ്പർ പരിചിതമല്ലാത്തതായിരുന്നതിനാലും ഭാസിയുടെ കോൾ ഞാൻ കണ്ടിരുന്നില്ല. അടുത്ത  ദിവസം രാത്രി കിടക്കുന്നതിനു മുൻപ് മൊബൈൽ ഫോൺ ഓടിച്ച് നോക്കിയപ്പോഴാണ് മെസ്സേജിൽ അവന്റെ ടെക്സ്റ്റ്‌ കണ്ടത്.  ഞാൻ ഭാസിയാ, ഒന്ന് വിളിക്കണം കുറച്ചു സംസാരിക്കാനുണ്ട്.  സമയം നോക്കി പതിനൊന്നര പിന്നിടുകയാണ്. നാളെ വിളിക്കാം  എന്ന് തിരിച്ച് ടെക്സ്റ്റ്‌ ചെയ്തു തിരിയുമ്പോഴേക്കും ഭാസി തിരിച്ചു വിളിച്ചു. വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു ഭാസിയെ കണ്ടിട്ട്. അവൻ അരുണാചലിലോ മറ്റൊ ആയിരുന്നു. മിലിറ്ററിയിൽ നിന്നും നേരത്തെ പിരിഞ്ഞു വന്നതിനു ശേഷം കുറെ നാൾ നാട്ടിലുണ്ടായിരുന്നു. പിന്നെ അദ്ധ്യാപകനായി കുടുംബത്തോടൊപ്പം അരുണാചലിലേയ്ക്ക് പോവുകയായിരുന്നു  വർഷങ്ങളുടെ അകൽച്ചയെ പൊഴിച്ച് കളഞ്ഞു കൊണ്ട് അതെ സൗമ്യവും താഴ്ന്നതുമായ ശബ്ദത്തിൽ ഭാസി പറഞ്ഞു തുടങ്ങി.  ഞങ്ങൾ നാട്ടിലുണ്ട് ഒരു മാസമായി വന്നിട്ട്. നിനക്ക് എന്തൊക്ക വിശേഷം?  സുഖമാണോ?  അതെ. മക്കൾ  രണ്ടു പേരു...

ചോരപ്പൂവ് കവിത പാർത്ഥ സാരഥി വർമ്മ

Image
  ചോരപ്പൂവ്   കവിത  പാർത്ഥ സാരഥി വർമ്മ  സന്ധ്യമായുന്നിരുളിലായ് പച്ചകൾ രാത്രിയെല്ലാ നിറത്തിലും ഗാഢമാം ലായനിയായ് പരസ്പരം ചേരുന്നു പൂവിലെ ചുവപ്പിൻ്റെ ചെവികളിൽ യാത്രയാവുന്ന സന്ധ്യ സ്വകാര്യമായ് മന്ത്രണം ചെയ്തതെന്തായിരിക്കുമോ! പോയ് മറഞ്ഞ പ്രഭാതം വിടർത്തിയ ചോപ്പുമായ്,  വെയിൽ നേര യാമങ്ങളെ- നോക്കി നോക്കി തനിച്ചായിരുന്ന നീ ഇപ്പൊഴീയിരുൾ മൂടാപ്പു തുന്നവെ ഞെട്ടടർന്നു പതിക്കാതെ നിൽക്കവെ,  വേദനയോ പ്രതീക്ഷയോ ചേതസ്സിൽ ചോര വാർന്നു നിറഞ്ഞിരുളുന്നത്...

ഓർമ്മകളുടെ ഉരു - എം. സുബൈർ -നോവലൈറ്റ്

Image
  ഓർമ്മകളുടെ ഉരു  ജീവിതാനുഭവങ്ങളുടെ അലമാലകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഒരു നോവലൈറ് എം.സുബൈർ            അതൊരു കാലമായിരുന്നു.1974. പെറ്റമ്മയ്ക്ക് പോറ്റുവാൻ പാങ്ങില്ലാതിരുന്ന കാലം.. പേർഷ്യ എന്ന അശ്വര്യവതിയായ പോറ്റമ്മയുടെ ചിറകിനടിയിലേക്ക് അഭയം തേടിയവരുടെ കൂട്ടത്തിൽ കൃശഗാതനായ ഒരു 19 കാരനും ഉണ്ടായിരുന്നു.കലാശാലയിലെ പ്രാഥമിക വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസ്സിൽ തോറ്റതിന് ശേഷം അല്ലറ ചില്ലറ ടെക്നോളജിയൊക്കെ പഠിച്ച് ജീവിതത്തെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് പേർഷ്യ എന്നൊ ആ നാടുണ്ടെന്നും അവിടെ എത്തിപ്പെട്ടാൽ സ്വർണ്ണം വാരാമെന്നും അവന്റെ വീടിന്റെ പരിസരവാസികളായ മലപ്പുറത്തുകാർ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയത്. ആലപ്പുഴയിലെ പണ്ടകശാലകളിലും കൊപ്രാകന്നിട്ട കളിലും മറ്റും പണി ചെയ്തു കൊണ്ടിരുന്ന ആയിരകണക്കിന് മലപ്പുറത്തുകാരിൽ ചിലർ ലോഞ്ചിലും മറ്റും പേർഷ്യക്ക് പോയ് മടങ്ങിവന്ന് പോളിസ്റ്റർ ഷർട്ടും, ഡബിൾ നെറ്റ് പാന്റെ പീസും ബ്രൂട്ടിന്റപച്ചകുപ്പിയും ഒക്കെ കാണിച്ച് മനുഷ്യരെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.അങ്ങിനെയാണ് അവനിലും അക്കരെ പോകണമെന്ന മോഹം ആവേശിച്ചത്. മലപ്പുറത്തുകാർ എന്ന് പൊതു...

ഇത്രമാത്രം കവിത ടി.മോഹനൻ

Image
                        ഇത്രമാത്രം കവിത  ടി.മോഹനൻ ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതിലും, ചെറുതായിരുന്നതാണെങ്കിലും നഷ്ടം സഹിച്ച സുഖങ്ങളാണെങ്കിലും ഒപ്പം നടന്ന മുഖങ്ങളില്ലെങ്കിലും ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. പകുതിക്കു വച്ച് പിരിഞ്ഞതാണെങ്കിലും പറയാതിരുന്ന മുഖങ്ങളാണെങ്കിലും ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും നനവിൻ്റെ ആഴം പകർന്ന പാത്രങ്ങളിൽ കുഞ്ഞുങ്ങളെല്ലാം  ഉറങ്ങിക്കഴിഞ്ഞുവോ ? ഒന്നിച്ചിരുന്നു് പറഞ്ഞ നിൻ വാതിലിൽ മഴ നിന്നു പെയ്തതോർക്കുന്നു. തണലത്തു നില്ക്കുന്ന പൂക്കളെല്ലാവരും, തട്ടിപ്പറിച്ചതും വെയിലത്തു നിന്നി നീ മാറിനില്ക്കാം.. വരൂ, ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. ഇത്രമാത്രം മതി, വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും. .......................................... 

മനഃശാസ്ത്ര വീഥി : ജീവിതം കുളമാക്കരുത്

Image
 മനഃശാസ്ത്ര വീഥി  ജീവിതം കുളമാക്കരുത്  പൊതുവെ ആളുകൾ ഉത്കണ്ഠാകുലരാകാൻ സാധ്യതയു ള്ള കാലമാണ് ലോക്ക് ഡൗൺ കാലം.ഈ സമയത്ത് വിരസതയും അനിശ്ചിതാവസ്ഥയും ബുദ്ധി മുട്ടിച്ചേക്കാം. സാധാരണ ആളുകൾക്ക് ഈ അവസ്ഥ കൈകാര്യം ചെയ്തു മുന്നോട്ടു പോകുവാൻ കഴിയുമെങ്കിലും മൂഡ് വ്യതിയാന രോഗമുള്ളവർ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഉള്ളവർ,  ഉന്മാദരോഗം ഉള്ളവർ,  അമിതവൃത്തി സ്വഭാവമുള്ളവർ, ഉത്കണ്ഠാകുല വ്യക്തിത്വമുള്ളവർ എന്നിവരൊക്കെ സ്വഭാവ വ്യതിയാനം കാണിക്കാം.     വിഷാദരോഗമുള്ളവരിൽ ആത്മഹത്യ സാധ്യത കാണാം. ബോർഡർ ലൈൻ വ്യക്തിത്വവൈകല്യം,ബൈപോളാർഡിസോർഡർ എന്നിവ ഉള്ളവർ  ഈ കാലത്ത്കടുത്തപ്രശ്നക്കാരായിമാറിയേക്കാം. കോവിഡ് കാലത്തെ ഉൽക്കണ്ഠ ഒഴിവാക്കുവാൻ അറിയേണ്ടത്. ചില  കൊച്ചുകാര്യ ങ്ങൾ ശ്രദ്ധിച്ചാൽ (ഓർമ്മിച്ചാൽ ) പ്രശ്നങ്ങൾ ഒഴിവാക്കാം . 1.ഈ അവസ്ഥ നാട്ടിൽ എല്ലാവരും നേരിടുന്നതാണ്, എനിക്ക് മാത്രമായിട്ട് ഒരു അപകടവും ഇല്ല . 2. ഞാൻ മുഖാമുഖം ആളുകളുമായിട്ട് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾവൃത്തിയായിസൂക്ഷിക്കുകയും ചെയ്യുന്നു, അതിനാൽ പേടിയേ വേണ്ട.  3. അമിത വൃത്തി രോഗം ഉള്ളവർ ആവശ്യത്തിലധികം കൈ...

പൂവായിരുന്നെങ്കിൽ കവിത അഞ്ജലി കൃഷ്ണൻ

Image
പൂവായിരുന്നെങ്കിൽ   കവിത അഞ്ജലി കൃഷ്ണൻ  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  ചുവന്ന റോസാ പുഷ്പം പോലെ.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  മധുര മണമേകും  മുല്ല പോലെ; മൃദുവാക്കിയേനെ ഞാൻ,  കുറ്റവാളിതൻ  ഹൃദയത്തെ പോലും.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  വിരിഞ്ഞ പൂമൊട്ടു പോലെ. ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  നിഷ്കളങ്കമാം കുഞ്ഞിനെ പോലെ; മിഴികൾ തൻ  കണ്ണുനീർ,  തുടച്ചു മാറ്റിയേനെ ഞാൻ ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  കാലം കാത്തിരുന്ന,  ഒരു പൂവായിരുന്നെങ്കിൽ  ഞാൻ,  കാത്തിരിക്കുന്നവർക്കായി ; നിറം ചാർത്തിയേനെഞാൻ,   ജീവിതങ്ങളിൽ, സ്നേഹപരാഗങ്ങളാൽ.                         .................. അഞ്ജലി കൃഷ്ണൻ ചിരതിന്റെ യുവ വിഭാഗമായ young കേരള യിലെ അംഗമാണ്

ബി ജോസുകുട്ടിയുടെ കഥകൾ

Image
ഉദാത്തമായ ആശയ ങ്ങൾ ഉള്ളടക്കം  ചെയ്യ പ്പെടുന്ന നാനോകഥക ൾ സാമൂഹ്യ വിചിന്തന ങ്ങളുടെ നേർകണ്ണാടി യാണ്. പത്രപ്രവർത്തകനും കഥാകൃത്തുമായ ബി ജോസു കുട്ടി യുടെ നാല് നാനോ കഥകൾ  ബലൂൺ ഉത്സവത്തിരക്കിൽ അച്ചന്റെ വിരൽത്തുമ്പിൽ പിടിച്ചു നടന്ന കുട്ടി "ഒന്നും കാണാൻ പറ്റണില്ല... എന്നു പരാതിപ്പെട്ടപ്പോൾ അച്ചൻ, മാനത്തേക്കുയരാൻ വെമ്പുന്ന ഒരു ഹൈഡ്രജൻ ബലൂൺ കുട്ടിക്ക് വാങ്ങിക്കൊടുത്തു. അടുത്ത നിമിഷം കുട്ടിയുമായി ബലൂൺ ആകാശത്തേക്കുയർന്നു. താഴോട്ടു നോക്കിയ കുട്ടി കണ്ടത് ഒരു വർണ്ണ ബലൂൺ പോലെ ഉത്സവ ഭൂമി.          ഫോണില്ലാഞ്ഞിട്ട് ഫോൺ വാങ്ങിക്കൊടുക്കാത്ത കാരണത്താൽ മരണത്തെ പുൽകിയ പന്ത്രണ്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയെഴുതിയിരുന്നു. "എന്നെ അടക്കുമ്പോൾ ഒരു ഫോണും കൂടി വെക്കണം... അതനുസരിച്ച് പരികർമ്മികൾ ഫോൺ ചോദിച്ചു. ഗദ്ഗദകണ്ഠരായി മാതാപിതാക്കൾ പറഞ്ഞു. "ഫോണുണ്ടായിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു. (അരിയില്ലാഞ്ഞിട്ട്, വൈലോപ്പിള്ളി. ഫെയിം)            പെൺ പാഠം മനുക്കുട്ടൻ പാഠം വായിക്കാൻ തുടങ്ങി. " അമ്മ എനിക്കു കാച്ചിയ പാൽ തരും അത് കുടിക്കാഞ്ഞാൽ അമ്മ കരയും,...