ലേഖനം : അരികിലുണ്ടെന്റെ വിദ്യാലയം : പൊതു വിദ്യാഭ്യാസ രംഗത്തിന്റെ വർദ്ധിച്ച പ്രസക്തിയെ കുറിച്ച് വിജു ശങ്കർ എഴുതുന്നു




അരികിലുണ്ടെന്റെ 
വിദ്യാലയം. 
                      വിജു ശങ്കർ

കോവിഡ് പകർച്ചവ്യാധിയും കൊ റോണയും അനിർവ്വചനീയമായ പ്രതിസന്ധി ജീവിതത്തിന്റെ സമ സ്ത മേഖലകളിലും സൃഷ്ടിച്ചിരി യ്ക്കുന്നു.  ഇത്  പൊടുന്നനെ നി ശ്ചലമാക്കിയ ഒരു മേഖലയാണ് വിദ്യാഭ്യാസ രംഗം. അടി മുടിയുള്ള മാറ്റങ്ങൾക്ക് ആയിരിക്കും വിദ്യാ ഭ്യാസ രംഗം ഇനി സാക്ഷ്യം വഹി ക്കുക എന്ന സൂചനകൾ ഇതിന കം ബോധ്യമായി കഴിഞ്ഞു.



സർക്കാർ സ്കൂളുകളിൽ കുട്ടിക ൾക്ക് അഡ്മിഷൻ എടുക്കുക എന്നതായിരിക്കും ഈ ഘട്ടത്തി
ൽ ഏതൊരു രക്ഷകർത്താവിനും സ്വീകരിക്കാവുന്ന ഏറ്റവും ബുദ്ധി പരവും മികച്ചതുമായ നടപടി.
പ്രത്യേകിച്ചും കോവിഡിന്റെ ഈ  പ ശ്ചാത്തലത്തിൽ. ഗൾഫ് മേഖ ലയിൽ ഉണ്ടായിട്ടുള്ള തൊഴിൽ മേഖലയുടെ തകർച്ചയും സമ്പദ്‌ വ്യ വസ്ഥയുടെ പിന്നോക്കാവസ്ഥ യും ഒരു പുനർവിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ മേഖലയിൽ വന്നിട്ടുള്ള പുരോഗമനപരമായ മാറ്റങ്ങളിലൂടെ സർക്കാർ വിദ്യാ ലയങ്ങളിലെ വിദ്യാഭ്യാസം ഗുണ
പരമായി വളരെയേറെ മെച്ചപ്പെട്ടി ട്ടുണ്ട്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളേക്കാൾ  ബഹുദൂരം സർക്കാർ സ്കൂളുകൾ മുന്നിലാ ണ്.
 എന്തുകൊണ്ട് സർക്കാർ സ്കൂ ളുകളിൽ കുട്ടികളെ പ്രവേശിപ്പി ക്കണം? കാരണം പലതുണ്ട്. 

1.പുത്തൻ സാങ്കേതിക വിദ്യയു
ടെ സാധ്യതകൾ പ്രയോജനപ്പെടു ത്തുന്ന കാര്യത്തിൽ സർക്കാർ സ്കൂളുകൾ സ്വകാര്യ ഇംഗ്ലീഷ്
മീഡിയം സ്കൂളുകളേക്കാൾ വള രെയധികം മുന്നിലാണ്. പൊതുജന പങ്കാളിത്തത്തോടെ മികച്ച രീതിയിലുള്ള സ്മാർട്ട് ക്ലാ സുകൾ സർക്കാർ സ്കൂളുകളി ൽ സജ്ജീകരിച്ചിട്ടുണ്ട്.

2.വിവര സാങ്കേതിക വിദ്യാഭ്യാസ ത്തിന് ആവശ്യാനുസരണം കമ്പ്യൂ ട്ടറുകളും മറ്റും സർക്കാർ സ്കൂളു കളിൽ മികച്ച രീതിയിൽ സജ്ജ മാക്കിയിട്ടുണ്ട്.

3.സർക്കാർ സ്കൂൾ അധ്യാപ കർക്ക് Block Resource Centre, DIET, മറ്റു വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെയും Refresher കോഴ്സു കൾ യഥാസമയം നൽകുന്നു ണ്ട്.അതുകൊണ്ടു തന്നെ ബോ ധന സമ്പ്രദായവും(Pedagogy)
അദ്ധ്യാപനവും സർക്കാർ സ്കൂ ളുകളിൽ മികച്ച രീതിയിൽ നട ക്കുന്നുണ്ട്.

4.PTA, Mother PTA, School Management Committee,എന്നീ സമിതികൾ മുൻകാലത്തെതിൽ നിന്നും സജീവമായി പ്രവർത്തി
ക്കുന്നു. സ്കൂൾ പൂർവ്വ വിദ്യാർ ത്ഥി സംഘടനകൾ സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരവും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതി ലും സഹായക സമിതി എന്ന നില യിലും  നിർണ്ണായക പങ്കുവഹി ക്കുന്നു.

5. സ്റ്റുഡന്സ് പോലീസ് കേഡറ്റ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ (കേ രള പോലീസ്), NCC,സ്കൗട്ട് ആൻ ഡ് ഗൈഡ്സ് എന്നിവ സർക്കാർ സ്കൂളുകളിൽ മാത്രമാണ് കാണു ന്നത്.
കുട്ടികളുടെ വ്യക്തിത്വ വികാസ ത്തിനും പൗരബോധം വളർത്തു ന്നതിനും ഇവ സഹായകമാണ്.

6.പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ DPI, DEO, AEO എന്നിവ യുടെ കാര്യക്ഷമമായ ഇടപെടലും അവലോകനവും സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തി ൻറെ ഗുണനിലവാരം മെച്ചപ്പെടാ ൻ ഉപകരിക്കുന്നു.

7.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ, വിശിഷ്യ ജില്ലാ പഞ്ചായ ത്തിന്റെയും മറ്റു സർക്കാർ സം വിധാനങ്ങളുടെ യും ശരിയായ ഇടപെടൽ പൊതു വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

8.സർക്കാർ സ്കൂളുകൾ സ്വകാ ര്യ സ്കൂളുകളേക്കാൾ മികച്ചരീ തിയിൽ കലാ കായിക സാഹിത്യ മേഖലകളെ പരിപോഷിപ്പിക്കു ന്നുണ്ട്.

9.സർക്കാർ സ്കൂളുകളിൽ മികച്ച രീതിയിലുള്ള കൗൺസി ലിംഗ് സംവിധാനമാണ് ഉള്ളത്.   

10.സർക്കാർ സ്കൂളുകളിലെ വിജയ ശതമാനവും സ്വകാര്യ സ്കൂളുകളുടേതിനേക്കാൾ മിക ച്ചതാണ്.

11.സർക്കാർ സ്കൂൾ വിദ്യാർ ത്ഥികളുടെ 

IQ (Intelligence Quotient), 
EQ(ഇമോഷണൽ Quotient)

എന്നിവ വളരെ മികച്ചതാണ്.

12.സർക്കാർ വിദ്യാഭ്യാസ മേഖല യിൽ Curriculum, Syllabus, Pedagogy എന്നിവ ഗുണപരമായ രീതിയിൽ മുന്നോട്ടു പോകുന്നു. മാതൃഭാഷയോടൊപ്പം  ഇംഗ്ലീഷ് ഭാഷയ്ക്കു സർക്കാർ സ്കൂളുക ളിൽ പ്രാമുഖ്യം നൽകി  വരുന്നു ണ്ട് .

13.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ  വാർത്തെടുക്കു ന്നതിൽ സർക്കാർ സ്കൂളുകൾ നിർണ്ണായക പങ്കു വഹിക്കുന്നു.  
                              
ഏതു മാനദണ്ഡം വച്ചു വില യിരുത്തിയാലും സർക്കാർ സ്കൂ ളുകൾ സ്വകാര്യ സ്കൂളുകളേ ക്കാൾ ബഹുദൂരം മുന്നിലാണ്. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികളെ സർക്കാർ സ്കൂളു കളിൽ പ്രവേശിപ്പിക്കുക എന്നതാ ണ് തികച്ചും  ഉത്തമം.
 
              ....................... 

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ