കഥ : ഇലന്ത കവർന്ന കരങ്ങൾ... മെഹുൽ ഫിയ പർവീൻ

കഥ

ഇലന്ത കവർന്ന കരങ്ങൾ...
 മെഹുൽ ഫിയ പർവീൻ 

അവർ ഒരു സംഘം ആയിരുന്നു.ഒ രു കുഞ്ഞ് കൊള്ളസംഘം. മദ്രസ യിൽ നിന്ന് ഖദീജ പുരയിടം വരെ യുള്ള എല്ലാ  ഫലവൃക്ഷങ്ങളും അവരുടെ കൊള്ളക്കിരയായി. സംഘ തലവൻ നെബീർ എന്ന നൂബിനു പുറമെ പെയിന്റർ അബുവിന്റെ മകൻ സഹലും മരം കേറുന്നതിൽ അഗ്രഗണ്യനായിരു ന്നു. സ്ത്രീ ജനങ്ങളും ഒട്ടും പിറകി ൽ ആയിരുന്നില്ല. അവരുടേതായ രീതിയിൽ അവരും ആ മഹായ ജ്ഞത്തിൽ പങ്കാളികളാവുന്നു. ഉദാഹരണത്തിന് മതിൽക്കെട്ടു കൾക്കുള്ളിൽ നിൽക്കുന്ന ഇരക ളെ തേടി നൂബും സഹലും യാത്ര യാവുമ്പോൾ പുറത്ത് അക്ഷമ യോടെ കാത്തുനിൽക്കുന്ന ദൗ ത്യം  കുഞ്ഞാമിനയും കുഞ്ഞിപാ ത്തൂം ഷഫ്നയും പങ്കിട്ടെടുക്കു ന്നു. ചുവന്ന ഗെയ്റ്റും ചുറ്റും മതി ൽക്കെട്ടുമുള്ള വീട്ടിലെ ഇലന്ത മരം അത്തരത്തിൽ പെട്ട ഒരു ഇരയായിരുന്നു.      
        തസ്കരവീരൻമാർ പോയി വരുന്നതുവരെ വരെ കുഞ്ഞാമി നക്കൊരേ ബേജാറു തന്നെ. മദ്ര സ എക്സ്ക്ളൂസീവ് വേഷമായ കുട്ടി പർദ ഉള്ളം കയ്യിൽ ചുരു ക്കി പിടിച്ച് അവൾ ചിന്ത ആ രം ഭിക്കുകയായി. ഒരു പക്ഷെ പകു തി വഴിയിൽ ആരെങ്കിലും കണ്ടു കളഞ്ഞാലോ! അല്ലങ്കിലൊരു പ ക്ഷേ മൂത്തുപഴുത്ത കായ്കളത്ര യും നൂബും സഹലും തിന്നു തീർ ത്താലോ. പക്ഷെ കുഞ്ഞാമിന പ ടച്ചോന്റെ സ്വന്തം കുഞ്ഞാമിനയാ യിരുന്നു. അവരെ ആരും ഒരിക്ക ലും പിടികൂടിയില്ല. മാത്രമല്ല നൂ ബെപ്പോഴും തന്നെ കുഞ്ഞാമിന യ്ക്ക് പ്രത്യേകമായി ലന്ത കായ്ക ൾ കരുതിയിരുന്നു. ഏറ്റവും ചുവ ന്ന, തുടുത്ത കായ്കൾ - കുഞ്ഞാ മിനയുടെ ഓഹരി!

      ഖദീജ പുരയിടം ആരംഭിക്കു ന്നതിനു മുൻപുള്ള വളവിലെ, ഹോമിയോ ഡോക്ടറിന്റെ വീടിനു പുറകിലുള്ള പറമ്പിലായിരുന്നു അടുത്ത മേജർ ഇര. എന്നാൽ ഇലന്ത മിഷനേക്കാൾ വളരെ വ്യ ത്യസ്തമാണ് ഇവിടുത്തെ കാര്യ പരിപാടികൾ. മതിൽക്കെട്ടോ ആ ർഭാടങ്ങളോ ഇല്ലാത്ത ഈ ഒഴി ഞ്ഞ പറമ്പിൽ ഇരയ്ക്കു പുറമേ ഒരൂക്കൻ പാല മരവുമുണ്ടായി രുന്നു. മേൽപ്പറഞ്ഞ ഇര ഒരു പടു കൂറ്റൻ പുളിമരമായിരുന്നു. അവി ടുത്തെ തോടുള്ള തൂങ്ങുന്ന പുളി ക്ക് മറ്റെവിടെയുള്ള തൂങ്ങുന്ന പു ളികളേക്കാൾ മധുരം കൂടുമെന്ന് കുഞ്ഞാമിനയുടെ അനുഭവ സാ ക്ഷ്യം. ഇവിടേയ്ക്കു മാത്രം അ ഞ്ചംഗ സംഘം ഒറ്റക്കെട്ടായി ആ ണ് യാത്ര. മരച്ചുവട്ടിൽ എത്തു ന്നുടനെ കിതാബും ഖുർആനും കുഞ്ഞാമിനയെ ഏല്പിച്ച് മുണ്ട് മടക്കി കുത്തി നൂബ് മരംകേറ്റം തുടങ്ങുകയായി. തൊട്ടുപുറകേ സഹലും. അതിനുശേഷം സ്ത്രീ ജനങ്ങൾ കർമനിരതരാകുന്നു. പർദ ഉയർത്തി പിടിച്ചു ദ്രുതവേഗ ത്തിൽ കൈകൾ ചലിപ്പിച്ച് മര ച്ചോട്ടിലെ പൊഴിഞ്ഞുവീണ പുളി കളെല്ലാം പെറുക്കികൂട്ടുന്നു. നാവിൽ കിനിഞ്ഞിറങ്ങുന്ന ശർ ക്കരപുളിയുടെ സ്വാദിനൊപ്പം കു ഞ്ഞുവായ്കൾ കലപില  സംസാ രിച്ചുംകൊണ്ട് ഉടുപ്പിന്റെ മുൻവ ശം കൂട്ടിപിടിച്ച് അതിൽ നിറയെ അന്നത്തെ കൊള്ള മുതലുകളു മായി സംഘം വഴിപിരിയുന്ന ആ കാഴ്ച അങ്ങേയറ്റം ഹൃദ്യമായി രുന്നു.

വട്ടപ്പള്ളി പള്ളിയിൽ അന്ന് ആ ണ്ടു നേർച്ച നടക്കുന്നു. സന്ധ്യ യോടെ മഹല്ലിലെ വിശ്വാസിക ൾക്കായി നേർച്ച ചോറ്  വിതര ണം ചെയ്യുന്നു. മഹല്ലിലെ ഓരോ വീടിനെയും പ്രതിനിധീകരിച്ച് ഓരോരുത്തർ പോകുന്നു. നൂബിന്റെ ഒപ്പം കുഞ്ഞാമിനയെ അയച്ച് കുഞ്ഞാമിനയുടെ ഉമ്മച്ചി പറഞ്ഞു,ഇവിടുന്ന് വേറെ ആരാ പോവാൻ..മോനേ കുഞ്ഞിനെ നോയ്ക്കോണെ.കൊള്ളസംഘം ചേരുകയായി.അഞ്ചുപേരും പള്ളിയിലേക്കുള്ള പ്രയാണം ആരം ഭിച്ചു കഴിഞ്ഞു. ഇരുട്ട് വീണ വഴികളിൽ മഞ്ഞ നിറമുള്ള ഇൻകാൻഡസന്റ് വിളക്കുകൾ ജീവൻ വെച്ച് തുടങ്ങിയിരുന്നു. ഒരു വീട്ടിലേക്ക് പൊതി രണ്ടാണ്. പൊതികളൊക്കെ വാങ്ങി കൊ ള്ള സംഘം ഹോമിയോ ഡോ ക്ടറുടെ വളവിലെത്തി. പെട്ടെന്ന് സംഘതലവൻ ഒരു കോളു മണത്തു. നമ്മക്ക് പുളി പെറുക്കാ ൻ പോയാലോ?സംഘം തലവന്റെ ആശയത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ആ ചെറിയ മനുഷ്യ രുടെ കൂട്ടം പറമ്പിലേക്ക് യാത്ര യായി. അവിടെ എത്തിയപ്പോഴാ ണ് അക്കിടി മനസ്സിലായത്. പകലത്തെ പോലെ അല്ല , തീരെ വെളിച്ചം പോര. നൂബ് പറയുക യായി...കൂട്ടരെ മരം കേറുന്നത് നടപ്പുള്ള കാര്യം അല്ല. നില ത്തൊക്കെ തപ്പി നോക്കാം. സം ഘം തലയാട്ടി ശരിവെച്ചു. കു ഞ്ഞാമിന രണ്ടു പൊതികളും ഇട ത്തെ കുഞ്ഞ് കൈകളിൽ ഭദ്രമാ ക്കി കുനിഞ്ഞ് വലം കയ്യാലെ തി രച്ചിൽ ആരംഭിച്ചു. പുളിയുടെ  മിനുസമുള്ള പുറംതോടുതേടി അഞ്ചു കുഞ്ഞികൈകൾ മണ്ണി ന്റെ മാറിൽ ഇക്കിളി പരത്തി ഓടി നടന്നു. പെട്ടെന്നാണ് സഹലിന്റെ നനുത്തതെങ്കിലും പക്വത തോന്നിക്കുന്ന ശബ്ദം അവർ കേട്ടത്. നൂബേ നമ്മൾ ഇപ്പോ വര ണ്ടായിരുന്നു....ഈ പാല മരം....അവൻ തലചൊറിഞ്ഞു. എല്ലാരും തിരച്ചിൽ നിർത്തി നൂബിന്റെ പ്രതികരണം കാത്തു നിൽക്കുന്നു. കുഞ്ഞാമിന വിയർ ത്തു. നീ വെർതെ.........അവൾ കരച്ചിലിന്റെ വക്കിലായിരുന്നു. 
വള്ളാഹീ.....സഹൽ ആണയിട്ടു പറയുന്നു. എന്റെ വീട്ടില് ഉമ്മച്ചി പറഞ്ഞ് ഞാൻ കേട്ടിട്ട്ണ്ട്. ഇവ്ടെ ജിന്നുണ്ട്! കുഞ്ഞാമിന ഒന്ന് ചുമ ച്ചു. എന്നിട്ട് പ്രേതം കേൾക്കാ തി രിക്കാൻ പതുക്കെ....വളരെ പതു ക്കെ പറഞ്ഞു. ണ്ടാവും , ഞാനും കേട്ടിട്ടുണ്ട് നൂബേ. ശ്വാസം എടു ക്കാൻ  പോലും ഭയന്ന് കൊള്ളമു തലും ഈ സുവർണ്ണാ വസരവും കൈവിട്ട് കളഞ്ഞ് പോകണമോ വേണ്ടയോ എന്ന് തലപുകഞ്ഞ വർ നിന്നു. നൂബിന്റെ കൈ നില ത്ത് പതുപതുത്ത എന്തിലോ ചെന്ന് തട്ടി....തണുത്ത എന്തോ ഒന്ന്....ഒരു നിമിഷം....ഓടിക്കോ ജിന്ന്....തലവൻ മുന്നേ തന്നെ ഓടി . കുഞ്ഞാമിനൂന്റെ കയ്യിലും പിടുത്തം ഉണ്ടായിരുന്നു. പക്ഷെ കുഞ്ഞാമിന പുളി മുത്തപ്പന്റെ വേരിൽ തട്ടി വീണു...പൊതി ചോ റിൽ ഒന്ന് നിലം പതിച്ചു. കിട്ടിയ തൊന്നും കൊണ്ട് കുഞ്ഞാമിന ഓടി. അന്നാദ്യമായി പരസ്പരം യാത്ര പറയാതെ അവർ പിരി ഞ്ഞു. കുഞ്ഞാമിന വീട്ടിൽ ഒന്നും പറഞ്ഞില്ല.നൂബിന്റെ ഒരു പൊതി യും ചേർത്ത് ഒന്നും കുറയാതെ ഉമ്മച്ചീനെ ഏല്പിച്ചു. സഹലും കുഞ്ഞിപാത്തൂം ഉറക്കത്തിൽ  പാലമരവും ഭൂതവും സ്വപ്നം കണ്ടു നിലവിളിച്ചു. ഷഫ്ന മാത്രം കരഞ്ഞുകൊണ്ടേയിരുന്നു.

അഞ്ചംഗ സംഘം പിന്നെയും കണ്ടു... ഇലന്ത പഴങ്ങൾ കവർ ന്നു തിന്നു. പക്ഷെ മതിൽ ക്കെട്ടുകളോ കടമ്പകളോ ഇല്ലാ ത്ത പുളി മരം തേടി അവർ പിന്നീ ടൊരിക്കലും ആ വളവു കടന്നു പോയീല .......കുഞ്ഞാമിനൂന്റെ വീ ട്ടിലെ ചുവന്നുതുടുത്ത ചെറി പഴ ങ്ങൾ കൊണ്ടവർ തൂങ്ങുന്ന പുളി യുടെ സ്വാദിനെ മറന്നു. പടച്ചോ ന്റെ സ്വന്തം കുഞ്ഞാമിനൂനെ ഓടി ച്ചതിനു പുളി പിന്നീട് പാലയോട് പിണങ്ങി....അതിൽ മനംനൊന്താ കണം പാലമരം ഉണങ്ങി....

അങ്ങനെ കൊള്ളസംഘത്തിനു ഒരു ഇരയേയും പുളി മരത്തിനു ഒരു കൂട്ടം ഉപഭോക്താക്കളെയും നഷ്ടപെടുത്തിക്കൊണ്ട് നേരം പിന്നെയും പുലർന്നു.





ഇലന്ത കവർന്ന കരങ്ങൾ 
മെഹുൽ ഫിയ പർവീൻ





     

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ