മനഃശാസ്ത്ര വീഥി ഡോ. അരുൺ ബി നായർ എഴുതുന്നു

മനഃശാസ്ത്ര വീഥി 
ഡോ. അരുൺ ബി നായർ  എഴുതുന്നു 


ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ അവസ്ഥ യെക്കുറിച്ച്


      കടിഞ്ഞാണില്ലാത്ത        ജീവിതങ്ങൾ
ഡോ അരുൺ  ബി  നായർ


      മധ്യവയസ്കനായ ആ മനുഷ്യൻ സ്വന്തം മകളോടൊപ്പമാണ്. ഡോക്ടറെ കാണാൻ വന്നത്. മകളെ പുറത്തിരുത്തിയശേഷം, പരിശോ ധനാമുറിയിലേക്കു കടന്നു വന്ന അദ്ദേഹം വല്ലാതെ അസ്വസ്ഥനാ യിരുന്നു. പതിഞ്ഞ ശബ്ദത്തിൽ, വളരെ സാവ ധാനം, അദ്ദേഹം സംസാരിച്ചു തുട ങ്ങി.

“എന്റെ മകളുടെ വിഷയം സംസാ രിക്കാനാണ് ഞാനിന്നു വന്നത്. അവളുടെ കാര്യം വല്ലാതെ പിടി വിട്ടു പോയിരിക്കു കയാണ്. എന്താണ്  ചെയ്യേണ്ടത്  എന്ന് എനിക്കൊരെത്തും പിടിയും കിട്ടുന്നി ല്ല. ചെറുപ്പം മുതലേ വല്ലാത്ത വാ ശിക്കാരി യായിരുന്നു അവൾ. ആ ഗ്രഹിക്കുന്നതൊക്കെ ഉടനടി നടക്കണം. അല്ലെങ്കിൽ, ഭയങ്കര മായി ബഹളം വയ്ക്കും. തറ യിൽ കിടന്നുരുളും; ഭിത്തിയിൽ തല കൊണ്ടിടിക്കും. ഈ പ്രകടനങ്ങളൊ ക്കെ കാണുമ്പോൾ ആകെ പേടിച്ചുപോകുന്ന ഞങ്ങൾ, അവൾ പറയുന്നതൊക്കെ, വാങ്ങി ക്കൊടുക്കും. ഒറ്റ മകളായതു കൊണ്ട്  ഞങ്ങളവളെ കുറച്ചധികം ലാളിച്ചുവെന്ന് പറയുന്ന താ യിരിക്കും ശരി. ഞാനും എന്റെ ഭാര്യയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഞങ്ങളുടെ മകൾ ന ന്നായി പഠിച്ച്, നല്ല നിലയിലെത്തണമെന്നായിരുന്നു ഞങ്ങളുടെ മോഹം. അവൾ പഠിക്കാൻ മിടു ക്കിയായിരുന്നു താനും

“ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾത്തന്നെ കൂട്ടു കാരി കളുമായി വഴക്കു കൂടും. കുറച്ചുനാൾ ഏതെങ്കിലു മൊരു കൂട്ടുകാരിയുമായി ഭയങ്കര അടുപ്പമായിരിക്കും. വീട്ടിൽ  വ ന്നാൽ ആ കൂട്ടുകാരിയെപ്പറ്റിയാകും എന്നും  സംസാരം.  എ ന്നാൽ നിസ്സാരകാര്യങ്ങൾക്ക് അവരുമായി പിണങ്ങും. പിണ ങ്ങിക്കഴിഞ്ഞാലോ ആ കൂട്ടുകാരോട് വല്ലാത്ത വൈരാഗ്യ മാണ്. അവരെക്കുറിച്ച് നിരന്തരം കുറ്റം പറയുന്ന രീതിയാണ് പിന്നീട്. ഇത്തരത്തിൽ, വീട്ടിലുള്ളവരാണെങ്കിലും പുറ ത്തു ള്ളവരാണെങ്കിലും അവൾ പറയുന്ന കാര്യങ്ങളെല്ലാം അതു പോലെ അനുസരിച്ചാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ അവൾക്ക് വല്ലാതെ ദേഷ്യം വരും."

“ഹൈസ്കൂൾ ക്ലാസുകളിലേ ക്കെത്തിയതോടെയാണ് ഇവളുടെ സ്വഭാവം ഞങ്ങൾക്ക് വല്ലാത്ത  തലവേദനായി തുടങ്ങിയത്. ക്ലാസിലെ ആൺ കുട്ടികളുമായി വല്ലാത്തൊരു അടുപ്പമാണ വൾക്ക്. അതത്ര നിഷ്കളങ്കമായ അടുപ്പമല്ല. ആൺകുട്ടികളോട് അശ്ലീല വർത്തമാനം പറയുന്നത് പതിവായി. പിന്നെപ്പിന്നെ സ്കൂളി നുപുറത്തുള്ള മുതിർന്ന ആൺ കുട്ടികളോടും ഇവൾ ക്കടുപ്പമായി ത്തുടങ്ങി.കുറച്ചുകാലം ഏതെങ്കിലുമൊരു പയ്യ നുമായി കറങ്ങിനടക്കും. അക്കാലത്ത് ആ പയ്യൻ പറയുന്ന തെന്തും അവൾ ചെയ്യും. അവനാണ് ആ സമയത്ത് അവളുടെ കാണപ്പെട്ട ദൈവം. അവനെക്കുറിച്ച് പുകഴ്ത്തി കാണുന്ന വരോടൊക്കെ പറയും. ഞങ്ങൾ ആ ബന്ധം വിലക്കാൻ ശ്രമിച്ചാൽ വല്ലാത്ത ദേഷ്യമാണ്. വായിൽ വരുന്ന ചീ ത്ത യൊക്കെ ആ സമ യത്ത് വിളിച്ചുപറയും. എന്നാൽ ഒരിക്ക ൽ അവനെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ, അവൻ ആ കാൾ അറ്റൻഡ് ചെയ്തില്ലെന്നു പറഞ്ഞുകൊണ്ട് അവനു മായി വഴക്കിട്ടു പിരിഞ്ഞു. പിന്നവനെക്കുറിച്ച്  നട്ടാൽ കുരു ക്കാത്ത നുണകളാണ് പറഞ്ഞു വിടുന്നത്. അവനവളെ കയറിപ്പിടി ക്കാൻ ശ്രമിച്ചെന്നും അതുകൊണ്ടാണവൾ അവനെ ഒഴിവാ ക്കിയതെന്നൊക്കെ പറയും. പിന്നെ കുറച്ചു നാൾ അവ നോട് വല്ലാത്ത വൈരാഗ്യമാണ്. ഒരു പ്രണയ ബന്ധം തകർന്നാൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അടുത്ത ഒരുത്തനെ  അവ ൾ കണ്ടുപിടിക്കും. അതു പക്ഷ, നമ്മുടെ  നിലയ്ക്കും  വില യ്ക്കുമൊന്നും ചേർന്നയാളായിരിക്കില്ല. മീൻ വിൽക്കുന്ന വനോ, കഞ്ചാവ് കച്ചവടം നടത്തുന്നവനോ ഒക്കെയായിരി ക്കും. അവന്റെ ബൈക്കിന്റെ പിറകിൽ കയറിയിരുന്ന്  പഴയ കാമുകന്റെ മുന്നിലൂടെ ഒന്നു കറങ്ങിയാലേ അവൾ ക്ക് സമാധാനം വരു. എനിക്ക് പുതിയയാളെ കിട്ടിയല്ലോ' എന്ന് പഴയ കാമുകനെ ബോധ്യപ്പെടുത്തിയാലേ അവൾക്ക് സമാധാനമാകൂ."

 “അവൾക്കു തോന്നിയ സമയമേ വീട്ടിൽ വരൂ. വൈകി വീട്ടി ൽ വരാൻ അനുവദിക്കില്ലെന്നു നമ്മൾ പറഞ്ഞാലുടൻ 'ഞാനി പ്പോൾ ചത്തുകളയും'എന്നു ഭീഷണിയാണ്. ഒരിക്കൽ രാത്രി പത്തു മണിക്ക്‌  ഒരു പാർട്ടിക്ക്‌  പോകണമെന്നു പറഞ്ഞ് അവൾ ബഹളമുണ്ടാക്കി. പോകാൻ പറ്റില്ലെന്ന് ഞാൻ തീർ ത്തുപറഞ്ഞപ്പോൾ അവൾ ഉടൻ തന്നെ  ബ്ലേഡ്  കൊണ്ട് സ്വ ന്തം കൈത്തണ്ട മുറിച്ചു. ഞങ്ങളാകെ പേടിച്ചു പോയി. 

      പിന്നീട് ഇടയ്ക്കിടയ്ക്ക് ഈ സ്വഭാവമാണ്. അവൾക്കിഷ്ടമി ല്ലാത്ത എന്തു കാര്യം നമ്മൾ പറഞ്ഞാലും 'മരിച്ചു കളയും' എന്ന പറച്ചിലാണ്. മൂന്നുപ്രാവശ്യം ഗുളികകൾ അധികമെടു ത്തു കഴിച്ചു. രണ്ടുപ്രാവശ്യം കൈമുറിച്ചു. എന്നാൽ അവൾക്ക് മരിക്കാൻ താൽപ്പര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്. നമ്മ ളെ ഒന്നു വിരട്ടാനുള്ള ഉദ്ദേശ്യമാണവൾക്ക്എന്നു തോന്നുന്നു.”

“ദേഷ്യം വന്നാൽ ആരോട് എന്തു പറയണമെന്നൊന്നും ഒരു ബോധവുമില്ല.മുതിർന്നവരോടുപോലും തട്ടിക്കയറും, ചില പ്പോൾ തെറി വിളിക്കും. ചിലസമയത്ത് കൈയിൽ കിട്ടുന്ന സാധനങ്ങൾ എറിഞ്ഞുടയ്ക്കും. കൈയോ തലയോ ഭി ത്തി യിൽ കൊണ്ടിടിക്കും. ആ കുറച്ചുമിനിറ്റ് നേരത്തേക്ക് വല്ലാ ത്ത ശക്തിയാണവൾക്ക്. നമ്മൾ ദേഷ്യപ്പെട്ടാൽ അവളുടെ കലി ഒന്നുകൂടെ വർധിക്കും. എന്നാൽ ഏതാനും മിനിറ്റ് കഴിയുമ്പോൾ അവൾ ശാന്തയാകും. കുറച്ചുകഴിഞ്ഞു വന്ന് ന മ്മളോട് മാ പ്പുപറയും: 'എനിക്ക് ദേഷ്യം വ രുമ്പോൾ എന്തു  സംഭവിക്കുന്ന തെന്ന് എനിക്കുതന്നെ മനസ്സിലാ കുന്നില്ല' എന്നാണവൾ പറയുന്ന ത്. എന്നാൽ മാപ്പുപറഞ്ഞന്നു കരുതി, സ്വഭാവത്തിന്  പിന്നെ യും മാറ്റമൊന്നുമില്ല. പിറ്റേന്ന് പി ന്നെ യും പഴയപോലെ ദേഷ്യം വ രും. ഒരിക്കൽ കലിവന്ന് വീട്ടി ലെ ടെലിവിഷൻ സെറ്റ് അവൾ തല്ലി ത്തകർത്തു. അവൾ പറയുന്നതു പോലെ എല്ലാം നമ്മൾ ചെയ്തു കൊടുത്താൽ അവ ൾക്ക് വലിയ കുഴപ്പമില്ല.”

“പ്ലസ് ടു കഴിഞ്ഞപ്പോൾ, അവളുടെ താൽപ്പര്യപ്രകാരം അവ ൾ തന്നെയാണ് എഞ്ചിനീയറിങ്ങിന് ചേർത്തത്. കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് തന്നെ പഠിക്കണമെന്നായിരുന്നു അവൾക്ക് വാശി. സ്കൂളിൽ പഠിക്കുമ്പോൾ തരക്കേടില്ലാത്ത മാർക്ക് കിട്ടുന്നതുകൊണ്ട്, എഞ്ചിനീയറിങ് അവൾ പഠിച്ചെടു ത്തുകൊള്ളും എന്നു ഞങ്ങൾ കരുതി.എന്നാൽ കോളേജിലെ ത്തിയതോടെ മട്ടുമാറി. ക്ലാസ് കട്ടുചെയ്തു  കറങ്ങിനടക്കാൻ തുടങ്ങി. ഇന്റേണൽ അസസ്മെന്റ് പരീക്ഷകളൊന്നും എഴുതിയില്ല. മകളെ നഗരത്തിന്റെ ഓരോ സ്ഥലങ്ങളിൽ ആ ൺകുട്ടികളോടൊപ്പം കണ്ടെന്ന് അയൽവാസികൾ പറയുന്ന ത് സ്ഥിരമായി.
  എനിക്ക് ആൾക്കാരുടെ മുഖ ത്തുനോക്കാൻപോലും വയ്യാ ത്ത സ്ഥിതിയായി. ഞാനവളെ ചോദ്യം ചെയ്താൽ, 'ഞാൻ പതി നെട്ടു വയസ്   തികഞ്ഞ ഇന്ത്യൻ പൗര ത്വമുള്ള വ്യക്തിയാണ്. എന്റെ സ്വാതന്ത്യം നശിപ്പിക്കാൻ ആർ ക്കും അവകാശമില്ല.' എന്നാണവളുടെ മറുപടി. ഒന്നാംവർഷം അവസാനിക്കാറായ തോ ടെ എഞ്ചിനീയറിങ് പഠിക്കാൻ വയ്യ എ ന്ന നിലപാടായി. ഒരു രീതിയിലും കോളേജിൽ പോകില്ല. പരീക്ഷകളൊന്നും എഴുതിയില്ല. ഞാനും  അവളുടെ അമ്മയും കരഞ്ഞു  കാലുപി ടിച്ചിട്ടും രക്ഷയില്ല. ഞങ്ങൾ അവളെ ഒരു പുരോഹിതന്റെയ ടുത്ത് കൗൺസിലിങ്ങിനു കൊ ണ്ടു പോയി. അദ്ദേഹത്തോട്  അവൾ ക്ലാസിൽ പോകാമെന്നു സമ്മതിച്ചെങ്കിലും പിറ്റേന്ന് മട്ടുമാറി. പിന്നീട് കൗൺസിലിങ്ങിനു വിളിച്ചാലും വരാതെ യായി. ഒടുവിൽ നാലു വർഷത്തെ ഫീസ് കോളജിലടച്ചാണ് ഞാൻ സർ ട്ടിഫിക്കറ്റ് തിരികെ വാങ്ങിയത്. പിന്നെ അവളുടെ നിർബന്ധ പ്രകാരം ഫാഷൻ ഡിസൈനിങ്ങ് കോഴ്‌സിന് ചേർ ത്തു. അവിടെ ഒരു അധ്യാപികയുമായി വഴക്കിട്ട് ക്ലാസിൽ പോക്ക് നിർത്തി. രണ്ടു മാസം കഴിഞ്ഞപ്പോൾ ഫാഷൻ ഡി സൈനിങിന് പോകണ്ട, ആനി മേഷൻ പഠിക്കാൻ പോകണ മെന്നു പറഞ്ഞ് ബഹളമായി. ആനിമേഷനു ചേർത്തങ്കിലും പത്തു ദിവസം പോലും തികച്ച് പോയില്ല. പിന്നെയും  വീട്ടി ലിരിപ്പായി . എന്താണ്  നിനക്ക് പഠിക്കേണ്ടത് എന്ന് ചോദിച്ചാ ൽ എനിക്കറിയി ല്ല' എന്നു പറയും. " നിന്റ ഉദ്ദേശ്യ മെന്താണ്' എന്നാരെങ്കിലും ചോദിച്ചാലും എനിക്ക് വല്ലാത്ത ശുന്യത അ നുഭവപ്പെടുന്നു' എന്നാണ് മറുപടി.             

             ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കിടെ അമ്മയെ കെട്ടിപ്പിടിച്ച് കരയും. “എനിക്കെന്താ സംഭവിക്കുന്നതെന്ന് അ റിഞ്ഞു കൂടാ' എന്നൊക്കെ പറയും.”

“ എത്രകാലം ഇവളെയിങ്ങനെ വീട്ടിലിരുത്തും സാർ. ഒടുവി ൽ ഞങ്ങളവളെ കെട്ടിച്ചുവിടാൻ തിരു മാനിച്ചു. അപ്പോഴുണ്ടാ യിരുന്ന കാമുകനുമായി അവൾ വഴക്കിട്ടു തെറ്റിപ്പിരിഞ്ഞതി ന്റെ പിറ്റേയാഴ്ച തന്നെ പെണ്ണുകാണലും കല്യാണ നിശ്ചയ വും നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ കല്യാണവും കഴിഞ്ഞു. അവൾ വേറെ വല്ലവന്റെയും പിറകേ പോകുന്നതിനു മുമ്പു തന്നെ കല്യാണം കഴിപ്പിച്ചേക്കാമെന്നു കരുതി. പയ്യൻ ഗൾ ഫിൽ ഇലക്ട്രീഷ്യനായി ജോലിയായിരുന്നു. എന്നാൽ പയ്യ ന്റെ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ പ്രശ്ന മായി. അമ്മായിയമ്മ അടുക്കളയി ലെ പാത്രം കഴുകിവയ്ക്കാ ൻ പറ ഞ്ഞതിന്  അവരോട് വഴക്കായി. പക്ഷേ ആ പയ്യൻ നല്ല ക്ഷമയുള്ളവനായതു കൊണ്ട് പറഞ്ഞു സമാധാനിപ്പിച്ചു. കല്യാണം കഴി ഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പയ്യൻ ലീവ് കഴി ഞ്ഞു ഗൾഫിലേക്ക് തിരിച്ചുപോയി. അതോടെ ഭർത്താവി ന്റെ വീട്ടിൽ നിന്ന് അവ ൾ വീട്ടിലേക്കു തിരിച്ചെത്തി. "

"കല്യാണം കഴിഞ്ഞിട്ടും അവളുടെ രീതികൾക്ക് മാറ്റമൊന്നു മില്ലായിരുന്നു. ഭർത്താവ് വാങ്ങി ക്കൊടുത്ത വിലകൂടിയ മൊ ബൈൽ ഫോണുപയോഗിച്ച് ആ രെയൊക്കെയോ വിളിക്കും; മണിക്കൂറുകളോളം സംസാരിക്കും. ഇടയ്ക്കിടെ കൂട്ടുകാരെ കാണണമെന്നു പറഞ്ഞ്പുറത്തു പോകും. ഒരു അന്യപുരുഷ നോടൊപ്പം അവളെ സിനിമാ തീയറ്ററിൽ കണ്ടതായി ഞങ്ങളുടെ അയൽ വാസി പറഞ്ഞതുകേട്ട്  എന്റെ ഹൃദയം തകർന്നു. അവളോടിക്കാര്യം ചോദിച്ചപ്പോൾ കൂസലില്ലാതെ എനിക്കിഷ്ടമുള്ളതു ഞാൻ  ചെയ്യും, അതുചോദിക്കാൻ നിങ്ങ ളാരാ? എന്നാണവൾ പറയുന്നത്.

 "ഭർത്താവ് മാസാമാസം അയ ച്ചു കൊടുക്കുന്ന പണമൊക്കെ
അവൾ എന്തുചെയ്യുന്നുവെന്ന് നമ്മളോട് പറയാറില്ല. ഒരു വർ ഷം കഴിഞ്ഞ് ഈയിടെ ഭർത്താവ് നാ ട്ടിൽ വന്നു. അയച്ചു കൊ ടു ത്ത പ ണത്തിന്റെ മിച്ചം കൊണ്ട് ഒരു പുതിയ കാർ വാങ്ങാനായിരുന്നു അവന്റെ പ്ലാൻ.  പക്ഷെ ബാങ്കിൽ പണ മൊന്നുമില്ല. ലക്ഷക്കണ ക്കി ന് രൂപ അവൻ അയച്ചുകൊടു ത്തിരുന്നെങ്കിലും അതൊന്നും അവൾ ബാങ്കിലിട്ടിട്ടില്ല! അ വൻ കാര്യമായി ചോദ്യം ചെയ്തപ്പോ ളാണറിയുന്നത്   ആ  പണ മൊക്കെ അവൾ അവളുടെ പരിചയ ക്കാരനായ മറ്റൊരു പയ്യ ന് കടം കൊടുത്തെന്ന്! ആ കടം വാങ്ങിയവനെ ഇപ്പോൾ ഫോ ൺ ചെയ്പ്പോൾ 'ഈ നമ്പർ നിലവിലില്ല' എന്ന മറുപടി യാണ് കിട്ടുന്നത്.ഇതേച്ചൊല്ലി അവളും ഭർത്താവും വഴക്കു കൂടി, അ വൻ വഴക്കുപറഞ്ഞെന്നു പറഞ്ഞ് അവൾ ബ്ലൈഡെടു  ത്ത്കൈ  മുറിച്ചു. അ വൻ അതോടെ അവളെ വീട്ടിൽ തിരി ച്ചു കൊണ്ടാക്കി. “എന്റെ പണമെല്ലാം കണ്ടവന് കൊണ്ടു കൊടുത്തിട്ട് ചോദിച്ചപ്പോൾ ചാ കാൻ ശ്രമിക്കുന്ന ഇവളെ എനിക്കു വേണ്ട' എന്നവൻ തീർത്തു പറഞ്ഞു. എന്താണ് സർ ഇവളി ങ്ങനെ? ഇതൊരു രോഗമാണോ? അതോ അവളുടെ അ ഹങ്കാര മോ?” അയാൾ പറഞ്ഞുനിർത്തി.

ഇതു വായിക്കുന്ന ഏതൊരു വ്യക്തിക്കും ഇതുതന്നെ മനസ്സി ൽ തോന്നാം. ഈ പെൺകുട്ടി കാണി ക്കുന്നതു വല്ല മനോ രോഗത്തിന്റെയും ലക്ഷണമാണോ? അതോ നല്ല “ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമോ?

"ബോർഡർലൈൻ വ്യക്തിത്വ വൈകല്യം'(Borderline personal
disorder) എന്നയവസ്ഥയുടെ ലക്ഷണങ്ങളാണ് ഈ പെൺ കു ട്ടിയിൽ കാണാവുന്നത്.

"സ്ഥായിയായ വൈകാരിക അസ്ഥിരത'യാണ് ഇതിന്റെ പ്ര ധാന ലക്ഷണം. താഴെ പറയുന്നവ യിൽ അഞ്ചെണ്ണമെങ്കി ലും ഒരാളിൽ കണ്ടാൽ ആ വ്യക്തിക്ക്‌    ബോർ ഡർലൈൻ വ്യ ക്തിത്വ വൈകല്യമുണ്ടെന്ന്  കരുതാം; സമൂഹത്തിൽ 2 ശത മാനം പേർക്ക് ഈ വൈകല്യമുണ്ട്.


1. മറ്റുള്ളവർ തന്നെ ഉപേക്ഷിക്കു മെന്ന ആശങ്കയും അതൊഴി വാക്കാനുള്ള തീവമായ ശ്രമങ്ങളും.

2. അസ്ഥിരവും തീവ്രവുമായ വ്യ ക്തിബന്ധങ്ങൾ. അങ്ങേയറ്റ
ത്തെ ആരാധനയിൽ നിന്ന്  അ ങ്ങേറ്റത്തെ വൈരാഗ്യ ബുദ്ധി യിലേക്കുള്ള ചാഞ്ചാട്ടം ഇതിൽ സ്വാഭാവികം.

3. അവനവനെക്കുറിച്ചുള്ള കാ ഴ്ച്ചപ്പാടിലും ആത്മ വിശ്വാസ ത്തിലും അസ്ഥിരത. 

4. പ്രകടമായ എടുത്തു ചാട്ട സ്വഭാവം, പണം ചെലവഴിക്കൽ, ലൈംഗീകത എന്നീ മേഖലക ളിലൊക്കെ എടുത്തു ചാട്ടം പ്ര കടമായിരിക്കും 

5.  സ്വയം മുറിവേൽപ്പിക്കുക,  ആ ത്മഹത്യാശ്രമങ്ങൾ, വേറിട്ട ചേഷ്ടകൾ, ഭീഷണികൾ എന്നിവ ആവർത്തിച്ചുചെയ്യുന്ന സ്വ ഭാവം.

6.  വികാരങ്ങൾ നിയന്ത്രിക്കാ നു ള്ള കഴിവില്ലായ്മ, ഇടയ്ക്കിടെ
കഠിനമായ സങ്കടം, ദേഷ്യം, ഉൽ ക്കണം തുടങ്ങിയവയൊ ക്കെ മാറിമാറി വരും. ഈ തീവ്ര വൈകാ രികാവസ്ഥകൾ ഏതാനും മണി ക്കൂറോ ചിലയവസരങ്ങളിൽ ഏ താനും ദിവസമോ നീണ്ടു നിൽക്കും.


7. നിരന്തരമായ ശൂന്യതാബോധം. ഒരു കാര്യത്തിലും സ്ഥായി യായ തൃപ്തിയില്ലയ്മ ഇവ കാണിക്കു ന്നു. അതുകൊണ്ടുതന്നെ പഠിക്കുന്ന കോഴ്സകൾ,ചെയ്യുന്ന ജോലികൾ, സുഹൃത്തുക്കൾ എ ന്നിവ യൊക്കെ ഇടയ്ക്കിടെ മാറി ക്കൊണ്ടിരിക്കും.

8. അമിതദേഷ്യം, സ്ഥലമോസാഹ ചര്യമോ നോക്കാതെ പൊ ട്ടിത്തെ റിക്കുക. ചിലപ്പോൾ ശാരീരിക ഉ പദ്രവങ്ങളിലേക്കു വരെ ഇത്  നീങ്ങാം.

9. മാനസിക സമ്മർദത്തെതുടർ ന്ന് താൽക്കാലികമായ സം ശയങ്ങളോ നാടകീയമായ ശരീര ചലന വൈകല്യങ്ങളോ പ്ര ത്യക്ഷപ്പെടാം.

ഇക്കാരണങ്ങൾകൊണ്ടുതന്നെ ഈ വ്യക്തിത്വവൈകല്യമുള്ള
വരുടെ പഠനത്തിലും ജോലിയിലും വ്യക്തിബന്ധങ്ങളിലും വിവാ ഹജീവിതത്തിലുമെല്ലാം തകരാറുകളുണ്ടാകാം.

എന്താണ് പരിഹാരം?

 പെരുമാറ്റം ക്രമീകരിക്കാൻ സഹായിക്കുന്ന "വൈരുധ്യാത്മ ക സ്വഭാവ ചികിൽസ' (Dialectic al behaviour therapy) എന്ന മനശ്ശാ സ്ത്ര ചികിൽസയിലൂടെ ബോർഡർ ലൈൻ വ്യക്തിത്വ വൈ കല്യമുള്ളവരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ കഴിയും. ദീർ ഘ കാലം നീണ്ടുനിൽക്കുന്ന ഈ  ചി കിൽസയിലൂടെ, പഴയ കാല ദുരാനുഭവങ്ങളുടെ ഓർമ്മകൾ ഒഴിവാക്കാനും ആത്മ നിയന്ത്രണം കൈവരിക്കാനും യുക്തി സഹമായി ചിന്തിച്ച് ഭാവി കാര്യ ങ്ങൾ ആസൂത്രണം ചെയ്യാനും കഴിയും. മനസ്സി ന്റെ മൂഡ് സ്റ്റെബി ലൈസ് ചെയ്യുന്ന  ഔഷധങ്ങൾ, ആത്മഹ ത്യാ പ്രവണത കുറയ്ക്കാൻ  സഹായിക്കുന്ന വിഷാദ വിരുദ്ധ മരുന്നുകൾ എന്നിവയും ഇവരുടെ ചികിത്സയ്ക്ക് ഫലപ്രദ മാ ണ്. 


എത്രയും നേരത്തെ തുടങ്ങാൻ  കഴിഞ്ഞാൽ  ഈയവസ്ഥയു ടെ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയും. മാനസിക രോഗ ങ്ങളോടുള്ള പേടി, മറ്റുള്ളവരറിഞ്ഞാലോ  എന്ന ഭയം എന്നി വ മൂലം പലരും സമയത്ത് ചികിത്സ തേടാ തിരിക്കുകയും  പ ല അശാസ്ത്രീ യമായ വഴികൾ തേടി പോവുകയും ചെയ്യുന്ന താ യി കാ ണുന്നു. ഇത്  ബോർഡർ ലൈൻ വ്യക്തിത്വ വൈക ല്യം ജീവിതം തകർത്തു കളയുവാൻ കാരണമാകുന്നു . 

                       ---------------




Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ