സൂം -ഒരു ചൈനീസ് പ്രണയത്തിന്റെ... ഇ .നസിർ ഗാർസ്യ

സൂം - ഒരു ചൈനീസ് പ്രണയത്തി ന്റെ ബാക്കിപത്രം ലോകത്തിന് ന ൽകിയത് ഇ .നസിർ ഗാർസ്യ


                
       കോവിഡ് മഹാവ്യാധി ലോകം മുഴുവൻ പരക്കുമ്പോൾ, മനുഷ്യർ ഒറ്റപെട്ടതുരുത്തുകളിലേയ്ക്ക് ഒതുങ്ങുമ്പോൾ, സാമൂഹ്യ ഉത്തര വാദിത്തങ്ങൾ നിറവേറ്റുവാൻ, ബ ന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെ ട്ടു പോകാതിരിക്കാൻ സൂം എന്ന വീഡിയോ കോൺഫറസ്  ആപ്പ് കോടിക്കണക്കിനു ആളുകൾക്ക്  വഴിയൊരുക്കുന്നു. സൂമിന്റെ ഉപ ജ്ഞാതാവ് എറിക്‌ യുവാൻ എന്ന ചൈനീസ് യുവാവിന്റെ 
പ്രണയത്തിന്റെ ബാക്കി പത്രം കൂടി യാണ് സൂം എന്ന
സോഷ്യൽ ആപ്പ്.

രണ്ടു കോളേജിൽ ആയിപ്പോവു കയും അതിനിടയിൽ 10 മണി ക്കൂറിന്റെ ട്രെയിൻ യാത്ര വേണ്ടി വരികയും ചെയ്തപ്പോൾ അപൂർ വമായി മാത്രം കാമുകിയെ കാ ണാൻ കഴി ഞ്ഞിരുന്ന ഒരു ചൈ നീസ് യുവാവിനു അത്തരം ട്രെ യിൻ യാത്രകളിൽ തോന്നിയി രുന്ന വിചിത്രമായ ഒരു സ്വപ്നം ആയിരുന്നു അത്. ഞങ്ങൾക്ക് പരസ്പരം കണ്ടു കൊണ്ടു അവി ടെയും ഇവിടെയും ഇരുന്നു സം സാരിക്കാൻ കഴിഞ്ഞിരുന്നെ ങ്കിൽ.

കോളേജ് കഴിഞ്ഞപ്പോൾ ബിൽ ഗേറ്റ്സിന്റെ ഒരു പ്രസംഗം കേട്ട ആ യുവാവിനു അമേരിക്ക ഒരു സ്വപ്നമായി മാറി. രണ്ടു വർ ഷത്തിനിടയിൽ എട്ടു തവണയാ ണ് വിസക്കുള്ള അപേക്ഷ നിര സിക്കപ്പെട്ടത്.
ഒൻപതാമത്തെ തവണ സ്വപ്നം സഫലമായി. സിലിക്കൺ വാലി യിലെത്തി വീഡിയോ കോൺഫറ സിങ് രംഗത്ത് പ്രവർത്തിക്കുന്ന വെബെക്സ്(Webex) എന്ന സ്റ്റാർ ട്ടപ്പ് കമ്പിനിയുടെ ഭാഗമായി. ഇം ഗ്ലീഷ് പരിജ്ഞാനം കുറവായതി നാൽ സംസാരം കുറവായിരുന്നു, കോഡിങ് മാത്രം ചെയ്തുകൊ ണ്ടിരുന്നു.

വെബെക്സിനെ സിസ്കോ മേടി ച്ചപ്പോൾ വെബെക്‌സിന്റെ തലവ ൻ ആയിരുന്നെങ്കിലും വെ ബെ ക്‌സിൽ തൃപ്തനായിരുന്നില്ല. പ ണ്ട് ട്രെയിനിൽ വച്ചുകണ്ട സ്വ പ്നം പൂവണിഞ്ഞിരുന്നില്ല, അതി നു ചിറകുകൾ നൽകാൻ സി സ്കോ തയ്യാറല്ല എന്നു മനസി ലായപ്പോൾ 2011ൽ അവിടം വിട്ടി റങ്ങി. കൂടെ ഇറങ്ങിവന്ന 40 സഹ പ്രവർത്തകർക്കൊപ്പം സുഹൃത്തു ക്കളുടെയും ബന്ധുക്കളുടെയും കൈയിൽ നിന്നു കടംവാങ്ങിയ മൂലധനംകൊണ്ടു പുതിയൊരു കമ്പിനി ആരംഭിച്ചു.

2012ൽ പുതിയ വീഡിയോ കോ ൺഫറൻസിങ് ആപ്പ് പുറത്തി റക്കി. സാമ്പത്തിക സഹായത്തി നുള്ള അപേക്ഷകളെല്ലാം നിരസി ക്കപ്പെട്ടു. പഴയ കാമുകി അഥവാ ഇപ്പോഴത്തെ ഭാര്യ പോലും ജോ ലി ഉപേക്ഷിക്കാനുള്ള തീരുമാ നത്തെ ചോദ്യം ചെയ്തു. എങ്കി ലും പഴയ പകൽക്കിനാവിൽ ഉറച്ചുനിന്നു. ദിവസവും പതിനെട്ടു മണിക്കൂർ ജോലി ചെയ്തു,എട്ടു വർഷത്തെ കഠിനപ്രയത്നത്തിൽ കമ്പിനി വളർന്നു, വലുതായി. യ ഥാർത്ഥ വിജയം വരാനിരിക്കുന്ന തേ ഉണ്ടായിരുന്നുള്ളൂ.

2020 മാർച്ചു മാസത്തിൽ കോവി ഡിനെ തുടർന്നു രാജ്യങ്ങൾ ഓ രോന്നായി ലോക്ക്ഡൗൺ പ്രഖ്യാ പിക്കാൻ തുടങ്ങി. ആളുകൾ വീട്ടി ലിരുന്നു പണിയെടുക്കാൻ തുട ങ്ങി. വീഡിയോ കോൺഫറൻസി ങ് അകലങ്ങളിലും മനുഷ്യനെ അടുപ്പിച്ചു നിർത്തുന്ന അഭയമാ യി. മാർച്ച് 23നു യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അന്നുമാത്രം 21 ലക്ഷം ആളുക ളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. ആദ്യമായി ടിക്ടോ ക്കി നെയും ഫേസ്ബുക്കിനെയും പിന്തള്ളി.

മൂന്നുമാസം കൊണ്ട് 49 കാരനാ യ ഈ മനുഷ്യന്റെ ആസ്തി ഇരട്ടി യായി. അന്നുവരെ ലോകത്തെ 500 ധനവാന്മാരുടെ ലിസ്റ്റിൽ ഒരി ക്കൽ പോലുമില്ലാതിരുന്ന ഒരാൾ പൊടുന്നനെ 192ആം സ്ഥാന ത്തേക്കു വന്നു. പണ്ട് ട്രെയിൻ യാ ത്രയിൽ കണ്ടൊരു പകൽക്കിനാ വ് കൊറോണക്കാലത്ത് ലോക ത്തിന്റെ മുഴുവൻ ആശ്വാസമായി മാറി. പണക്കാരെല്ലാം പാവപ്പെട്ട വരായപ്പോൾ, എല്ലാ മുതലാളി മാ രും പാപ്പരായപ്പോൾ, സ്വന്തം സ്വ പ്നത്തിനു വേണ്ടി പണിയെ ടു ത്ത ഒരാൾ മാത്രം വളർന്നുവലു തായി.

          
                     IT MinisterShri Ravishankar     
                     Prasad in Zoom Conference 


ഇപ്പോൾ സന്തോഷം തോന്നുന്നു ണ്ടോ എന്നുചോദിച്ചപ്പോൾ അദ്ദേ ഹം പറഞ്ഞു- "ഞാൻ ഇരുപതുക ളിൽ ആയിരുന്നെങ്കിൽ ഒരുപ ക്ഷെ തുള്ളിച്ചാടിയേനെ, എന്നാ ൽ ഇപ്പോൾ പണം എനിക്ക് സ ന്തോഷങ്ങളൊന്നും തരുന്നില്ല. ഇ ന്നല്ലെങ്കിൽ നാളെ ലോകം വീട്ടിലി രുന്നു പണിയെടുക്കുമെന്നു എനി ക്കറിയാമായിരുന്നു". വർഷ lത്തി ൽ രണ്ടു തവണ മാത്രം ബിസി നസ്സ് ട്രിപ്പുകൾ നടത്തുന്ന, എല്ലാ യാത്രകളുടെയും ആവശ്യം സ്വ ന്തം ആപ്പു വഴി സാധ്യമാക്കുന്ന ആ മനുഷ്യൻ വിമാനയാത്രകൾ കുറയ്ക്കുന്നതിനു പറഞ്ഞ കാര ണം കാലാവസ്ഥാ വ്യതിയാനം ആയിരുന്നു.


അദ്ദേഹത്തിന്റെ പുതിയ സ്വപ്നം അദ്ദേഹം വെളിപ്പെടുത്തുന്നു. "2035 ൽ നിങ്ങൾ സൂമിനിടയിൽ ഒരു കാപ്പി കുടിക്കാനെടുക്കു മ്പോൾ ഒരു ബട്ടൺ തെളിയും, അതുപയോഗിച്ചാൽ കൂടെയുള്ള എല്ലാവർക്കും കാപ്പി ലഭിക്കും."

ചിലരുടെ വിചിത്രമായ സ്വപ്‌നങ്ങ ൾ ഇല്ലായിരുന്നെങ്കിൽ, അവർ ആ സ്വപ്നത്തെ അതിതീവ്രമായി പിന്തുടർന്നില്ലായിരുന്നെങ്കിൽ, ഈ ലോകം എത്രമേൽ നിസ്സഹാ യവും നിരായുധവും ആയിപ്പോ കുമായിരുന്നു!

എങ്കിലും സൂം ഒരു സുരക്ഷിത പ്ലാറ്റുഫോം അല്ല എന്നാണ് Central Home Affairs 
അഭിപ്രായപ്പെട്ടിരിക്കുന്നത്
(https://youtu.be/wyYc4AieQYI).
സ്വകാര്യത സംരക്ഷിക്കപ്പെടു മെന്നു ഉറപ്പില്ലാത്തതിനാൽ 
വിവേകപൂർവ്വം ഉപയോഗിക്കണം.


കടപ്പാട്
Forbes.com, India Today
Twitter/raghu_verabelli


From Editors Desk
Samayam
You are requested to publicize samayam e magazine

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ