കവിത ഡോ. ഹരിപ്രിയ ഹൃദയത്തിൽ നിന്ന് തല നീട്ടുന്ന പൂവുകൾ


കവിത
ഡോ. ഹരിപ്രിയ

ഹൃദയത്തിൽ നിന്ന് തല നീട്ടുന്ന പൂവുകൾ 




മുള്ളുകൾ നിറഞ്ഞ ജീവിതം
പൂക്കുമെന്നു ഒരിക്കലും
പ്രതീക്ഷിക്കാതെ
അത് ചിലപ്പോൾ പൂക്കുന്നു.

കരിംപച്ചയെ മൂർച്ചയുള്ള മുള്ളുകളാൽ പൊതിഞ്ഞ്
ഉരുളൻ കല്ലുകൾക്ക്‌ മുകളിൽ തല കാട്ടി നിൽക്കുന്ന വെറും കള്ളിച്ചെടി..
മഞ്ഞ സാരിയുടുത്ത് പുറത്തേയ്ക്ക് വന്ന
നാവോഡയെപോലെ
അവൾ  വിടർന്ന ഒരു പൂവായ്.

കഠിന യാതനകളുടെ നൈരന്തര്യത്തിൽ
ഇനിയും
എവിടൊക്കെ പെൺപൂവുകൾ പതിയിരിക്കുന്നുണ്ടാവും?
ഒരു പുഞ്ചിരിയോടെ.
ആദിയും അന്തവുമില്ലാതെ...

Comments

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

സൂര്യഗോളം സ്നേഹ ഗോളം സംഗീത ശില്പം