കൊറോണ ദിനങ്ങൾ കവിത ഇ .നസീർ ഗാർസ്യ കൊറോണ ദിനങ്ങൾ

കവിത
ഇ .നസീർ ഗാർസ്യ

      കൊറോണ ദിനങ്ങൾ
   

സുന്ദരമായ  ഇരുട്ട്
അതിന്റെ കൈകൾ നീട്ടി
മരണത്തിന്റെ ചതുപ്പുനിലങ്ങളിൽ
ശ്വാസ നിശ്വാസങ്ങൾ അടക്കപ്പെട്ടു !

ഭയം പാതയോരങ്ങളിൽ
നിന്നും
സിരകളിലേക്ക് ഇഴഞ്ഞെത്തുന്നു.
ഇത് എവിടെ തുടങ്ങി ?
എങ്ങോട്ട് പോകുന്നു !
ഉത്തരങ്ങൾ എവിടെയോ
ഒളിച്ചിരിക്കുന്നു.

താഴ് വാരങ്ങൾ നിശബ്ദതയുടെ
മുൾ മുനകൾ അണിഞ്ഞ്,
ആകാശത്തോളം ഉയർന്നു നിൽക്കുന്നു!
തോളിൽ മഞ്ഞ് കുമിഞ്ഞു കൂടുന്നു...
പ്രിയപ്പെട്ടവരുടെ വിലാപങ്ങൾ
തടാകങ്ങളിൽ പ്രതിധ്വനിക്കുന്നു.
വിളർത്ത മുഖം, മന്ദഗതിയിലുള്ള ശ്വാസം,
തണുത്ത തീയും മേഘങ്ങളും!
ഇരുണ്ട ആകാശത്തിനു താഴെ
ആർദ്രമായി ആരോ പാടുന്നു.
ചിതറിക്കിടക്കുന്ന ശവക്കുഴികൾ
ശാന്തമായി കരയുന്നു!

പ്രഭാതങ്ങളെ അതിന്റെ  ആഴത്തിൽ
കാണുക.
അതിൽ പേരറിയാത്തവരുടെ
പ്രാർഥനകൾ ഉണ്ട്.
നോക്കു!
വയമ്പ് പൂക്കൾ, അങ്ങ് ദൂരത്തോളം
നിറയ്ക്കപ്പെടുന്നു.

അത് വാതിലിൽ മുട്ടുമ്പോൾ,
എല്ലാ ശ്വാസങ്ങളും  ജാഗ്രതയോടെ…
കൈകൾ നിവർത്തി പിടിച്ച് വെളുത്തതായി
സൂക്ഷിക്കുക.
ആയുധങ്ങളിൽ നിന്ന് മാറിനിൽക്കുക.
ഇത് കാത്തിരിപ്പിന്റെ ഇടനാഴിയാണ്.
എല്ലാ കണ്ണിലും പ്രതീക്ഷകൾ വളർത്തുക.
പുതിയ ദിവസങ്ങൾ എന്നേക്കുമായി
വരും.
എക്കാലത്തെയും ജീവിതത്തെ
ആകർഷകമാക്കുവാൻ!

കൈകൾ ചേർത്ത് പിടിച്ചിട്ടില്ലെങ്കിലും
നമ്മൾ ഇപ്പോഴും ഒന്നാണ്.

ചിത്രം - suhail sani 



Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ