കഥ ആർ ബിജു സെർവറുകളിൽ എത്തിപ്പെടുന്നവർ

കഥ
ആർ ബിജു 

സെർവറുകളിൽ എത്തിപ്പെടുന്നവർ



കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശമുള്ള ഒറ്റമുറിയിൽ
എത്തപ്പെട്ട രണ്ടു പേർ.
ആ തണുത്ത മുറിയുടെ
ചുമരുകളിൽ ചാരി
അവർ പരസ്പരം
കണ്ണുകളിൽ നോക്കിയിരുന്നു.
നീണ്ട നിശബ്ദതക്കൊടുവിൽ
ഒരുവൻ: നീ ഇങ്ങനെ
എന്നെ നോക്കരുത്.
" ഇമവെട്ടാതെയും തലയനക്കാതെയും''
ഇതുപോലെ ഇരിക്കാൻ
അവർ അന്നു പറഞ്ഞത്
ഞാനിപ്പോൾ ഓർക്കുന്നു .
"കൈ നീട്ടിവയ്ക്കാൻ "
പറഞ്ഞു. അവർ
പെരുവിരൽ മുറിച്ചെടു
ത്തില്ല ! അവർക്ക്
വിരലടയാളം മതിയെന്ന്!
ഞാൻ അതും കൊടുത്തു.
മടങ്ങിപ്പോരുമ്പോൾ
നീണ്ട അക്കങ്ങളുള്ള
ഒരു കുറിപ്പ് സൗജന്യമായി
എനിക്കു തന്നു." ഇനി
പേടിക്കാനില്ല" നിൻ്റെ
കാര്യം ശരിയായിട്ടുണ്ടെന്ന്
പറഞ്ഞ് അവരെന്നെ
യാത്രയാക്കി.
അന്നാണ് ഞാനാദ്യമായി
മനസ്സ് തുറന്ന് ചിരിച്ചത്.

അല്ല; നീയെങ്ങനെ ഇവിടെ?
രണ്ടാമൻ: എനിക്കിങ്ങനെ
വ്യക്തമായി പറയാൻ
അറിയില്ല. എങ്കിലും
ശിവൻപിള്ള ചേട്ടൻ
തൊഴുകൈയോടെ
വോട്ട് ചോദിച്ച് മുന്നിൽ
ചിരിച്ചു നിൽക്കുന്നത്
ഞാനോർക്കുന്നു.......
റേഷൻ കടയിൽ
പോയിവന്ന് അമ്മ
ഉണ്ടാക്കിത്തന്ന
കഞ്ഞി കുടിച്ചത്
ഓർമ്മയുണ്ട്.
...ഉണരുമ്പോൾ ഞാൻ
താലൂക്കാശുപത്രിയിലെ
രണ്ടാം വാർഡിലെ
പതിനെട്ടാം നമ്പർ
ബെഡിൽ!
പതിനാലാംനാൾ എന്നെ
വീട്ടിൽ പോകാൻ പറഞ്ഞു.
മടങ്ങുമ്പോൾ അവർ
എനിക്ക് മഞ്ഞ നിറമുള്ള
ഒരു കാർഡു തന്നു.
ഇനി എപ്പോൾ വന്നാലും
ഈ നമ്പർ പറഞ്ഞാൽ
മതിയെന്ന്!!
ഞാനും അന്ന് നിന്നെപ്പോലെ
മനസ്സ് തുറന്നു ചിരിച്ചു.

         ............................
      

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ