കവിത ബിന്ദുശ്രീ ഒറ്റമുറി



കവിത 
ബിന്ദുശ്രീ 

        ഒറ്റമുറി 




ആളില്ലാരവമില്ലാ, ഞാനെന്നോതാൻ 
ഞാനും, ഞാനില്ല 
ഒറ്റമുറിയ്ക്കുടയാടയൊരുക്കാൻ 
ചുറ്റും ചുമരുകൾ ചുമരുകൾ മാത്രം !
കണ്ണുകൾ തമ്മിൽ കണ്ടീല, മനം 
ഉള്ളിൽ തട്ടിമൊഴിഞ്ഞീല...
കൈയ്യുപിടിക്കാനാളില്ല,  ചെറു 
ചെല്ലം ചൊന്നത് കേട്ടീല.....

കണ്ണീർ തുള്ളികൾ തൂവി ഞാനതിൽ 
വർണ്ണം നൽകി വരച്ചൂ വിശ്വം
എന്റെ വിയർപ്പിൽ കുരുത്തു തുടങ്ങി,       
തിങ്ങും പച്ചപാടങ്ങൾ!
ചിന്തകളെല്ലാം കൂട്ടിയിണക്കി,  
മധുരം കിനിയും കായ്‌ഫലമാക്കി 
ഉള്ളു തുറന്നു ചിരിച്ചു ഞാനതിൽ 
പാകം ചെയ്തു പലവിഭവം.

ഒരു ചെറു സൂര്യ പ്രഭയിൽ കണ്ടു 
പലവുരു,  പലകുറി നാട്യങ്ങൾ.
പച്ച പുല്ലിൽ കാറ്റുകൾ ചൊന്നത് 
അക്ഷരമെന്ന് ഗ്രഹിച്ചു ഞാൻ.
കിളികൾ ചൊല്ലി പാറി നടന്നു  
കരളലിയിക്കും ഗാനങ്ങൾ 
ഒറ്റയ്ക്കായൊരു  നേരമിരുട്ടിൽ
ഒത്തൊരുമിച്ചൂ    മാനസയാനം 
നൈരന്തര്യം യാത്രകളിങ്ങനെ 
നിറവായി നിഴലായി നീ മുന്നിൽ. 

                    ...................... 
















Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ